അരലക്ഷം കണ്ട് മോഹിച്ചില്ല; സലീനയുടെ സത്യസന്ധതക്ക് തിളക്കമേറെ
text_fieldsചെങ്ങന്നൂർ: അരലക്ഷം രൂപ കണ്ട് മനസ്സ് മോഹിപ്പിച്ചില്ല, സലീന പണെത്തക്കാൾ മൂല്യമായി കണ്ടത് സത്യസന്ധത.കഴിഞ്ഞ ദിവസം നഗരത്തിലെ ചെങ്ങന്നൂർ കല്ലൂത്ര ടൈം സോണിന് സമീപത്തുനിന്ന് സ്ഥാപനത്തിലെ ചുമതലക്കാരിയായ സലീനക്ക് 50,000 രൂപ കളഞ്ഞുകിട്ടി.
തുക ഉടൻ ചെങ്ങന്നൂർ പൊലീസ് സ്റ്റേഷനിൽ ഏൽപിക്കുകയും സമൂഹ മാധ്യമത്തിൽകൂടി ഏവരെയും അറിയിക്കുകയും ചെയ്തിരുന്നു.
പ്രകൃതിസൗഹൃദ സംഘടന മണ്ണിരയുടെ ചീഫ് കോഓഡിനേറ്ററും മാർക്കറ്റ് റോഡിന് സമീപം പ്രവർത്തിക്കുന്ന ജി.കെ സ്റ്റോഴ്സ് ഉടമയുമായ രഞ്ചു കൃഷ്ണെൻറ കൈയിൽനിന്ന് നഷ്ടപ്പെട്ടതാണ് പണമെന്ന് സ്ഥിരീകരിച്ചു. ചെങ്ങന്നൂർ സി.ഐ ജോസ് മാത്യു, എസ്.ഐ എസ്.വി. ബിജു എന്നിവരുടെ സാന്നിധ്യത്തിൽ സലീനയിൽനിന്ന് അദ്ദേഹം തുക ഏറ്റുവാങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.