വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് സഹായം തേടുന്നു
text_fieldsആലപ്പുഴ: മൂന്ന് കുട്ടികളുടെ പിതാവായ ഹാരിസ് വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് സഹായം തേടുന്നു. വട്ടയാൽ വാർഡിലെ ഇല്ലിക്കൽ പുരയിടത്തിലെ 40കാരൻ 11 വർഷമായി വൃക്കസംബന്ധ ചികിത്സയിൽ ആയിരുന്നു. കൂലിപ്പണിക്കാരനായ ഹാരിസിനോട് കഴിഞ്ഞവർഷം ഡോക്ടർ വൃക്ക മാറ്റിവെക്കാൻ നിർേദശിക്കുകയായിരുന്നു.
വയോമാതാവും ഭാര്യയും മൂന്ന് ചെറിയ കുട്ടികളും അടങ്ങുന്ന ഹാരിസിെൻറ കുടുംബത്തിന് ചികിത്സ െചലവായ 35 ലക്ഷം സ്വപ്നം കാണാൻപോലും കഴിയില്ല. സ്വന്തമായി ഭൂമിയോ വീടോ ഇല്ലാതെ വാടകവീട്ടിൽ കഴിയുന്ന കുടുംബം ഹാരിസിന് കിട്ടുന്ന ചെറിയ വരുമാനംകൊണ്ടാണ് ജീവിച്ചുവന്നിരുന്നത്. വാർഡ് കൗൺസിലർ ഇല്ലിക്കൽ കുഞ്ഞുമോൻ ചെയർമാനും വി.ജി. വിഷ്ണു ജനറൽ കൺവീനറുമായി സംഘാടക സമിതി രൂപവത്കരിച്ച് ഞായറാഴ്ച മുതൽ ധനശേഖരണം ആരംഭിക്കുകയാണ്.
മന്ത്രി ജി. സുധാകരനാണ് മുഖ്യരക്ഷാധികാരി, മറ്റ് രക്ഷാധികാരികൾ നഗരസഭ ചെയർപേഴ്സൻ സൗമ്യരാജ്, മത്സ്യഫെഡ് ചെയർമാൻ പി.പി. ചിത്തരഞ്ജൻ, ലജ്നത്തുൽ മുഹമ്മദീയ പ്രസിഡൻറ് എ.എം. നസീർ എന്നിവരാണ്. ഭാര്യ അനീസയുടെ പേരിൽ സൗത്ത് ഇന്ത്യൻ ബാങ്കിൽ അക്കൗണ്ടും ആരംഭിച്ചു. അക്കൗണ്ട് നമ്പർ: 0445053000070175. ഐ.എഫ്.എസ്.സി: SIBL0000445.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.