സെർവർ തകരാർ: ഓണക്കിറ്റ് വിതരണം മന്ദഗതിയിൽ
text_fieldsആലപ്പുഴ: സെർവർ തകരാർ പതിവായതോടെ ഓണക്കിറ്റ് വിതരണം മന്ദഗതിയിൽ. പിങ്ക് കാർഡ് ഉടമകൾക്ക് കിറ്റ് വിതരണം ചെയ്യാൻ അനുവദിച്ച നാല് ദിവസത്തിൽ വിതരണം ചെയ്യാനായത് 65 ശതമാനം മാത്രം. ആകെയുള്ള 2,71,284 പിങ്ക് കാർഡ് ഉടമകളിൽ 1,66,357 പേർക്ക് മാത്രമേ കിറ്റ് നൽകാൻ കഴിഞ്ഞുള്ളൂ. മുൻ ദിവസങ്ങളിലേതിന് സമാനമായി ശനിയാഴ്ചയും സെർവർ തകരാറിലായി. ഒരു മണിക്കൂറോളം കഴിഞ്ഞാണ് പ്രവർത്തനസജ്ജമായത്.
മഞ്ഞ കാർഡുകാർക്കുള്ള ഓണക്കിറ്റ് വിതരണം 86 ശതമാനം ആയി. 39,529 കാർഡ് ഉടമകളിൽ 37,170 പേർ കിറ്റ് വാങ്ങി. മഞ്ഞ കാർഡുകാർക്കായി അനുവദിച്ച രണ്ടുദിവസങ്ങളിലായി 67 ശതമാനം പേർക്കാണ് കിറ്റ് വാങ്ങാനായത്. ആ ദിവസങ്ങളിൽ കിറ്റ് വിതരണം തടസ്സപ്പെട്ടതിനെ തുടർന്ന് പല റേഷൻ കടകളും കാർഡ് ഉടമകളെ ബുദ്ധിമുട്ടിക്കാതെ പിന്നീടുള്ള ദിവസങ്ങളിൽ കിറ്റ് നൽകുകയായിരുന്നു.
റേഷൻവിതരണം തുടർച്ചയായി മുടങ്ങുന്നത് അധികാരികളുടെ അനാസ്ഥ മൂലമാണെന്ന് കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോ. (കെ.എസ്.ആർ.അർ.ഡി.എ) ജില്ല കമ്മിറ്റി ആരോപിച്ചു. ജില്ല പ്രസിഡന്റ് തൈക്കൽ സത്താർ അധ്യക്ഷതവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.