വെല്ലുവിളികളെ അതിജീവിച്ച് പ്രസാദിെൻറ വിജയം
text_fieldsമാന്നാർ: ശാരീരിക വെല്ലുവിളികളെ അതിജീവിച്ച് വിജയത്തിളക്കവുമായി അക്ഷയപ്രസാദ്. ചെന്നിത്തല മഹാത്മ ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയായ അക്ഷയ പ്രസാദ് എസ്.എസ്.എൽ.സി പരീക്ഷയിൽ അഞ്ച് വിഷയങ്ങളിലാണ് എ പ്ലസ് നേടിയത്. ചെന്നിത്തല പഞ്ചായത്ത് ഏഴാംവാർഡിൽ കാരാഴ്മ കിഴക്ക് കീർത്തിമംഗലത്ത് ഹരിപ്രസാദിെൻറയും വിജയലക്ഷ്മിയുടെയും മകനാണ്.
സെറിബ്രൽപാൾസി രോഗം പിടിപ്പെട്ട് എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് പരീക്ഷ എഴുതിയത്. രക്ഷിതാക്കൾ അക്ഷയപ്രസാദിനെ താങ്ങിയെടുത്താണ് സ്കൂളിൽ പരീക്ഷക്കെത്തിച്ചത്. പിന്നീടത് വീൽചെയറിലായി. ഇപ്പോൾ ഫിസിയോതെറപ്പി ചികിത്സയിലാണ്. കോമേഴ്സ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ പഠിക്കാനാണ് ആഗ്രഹമെന്നും അക്ഷയസാദ് പറഞ്ഞു. സ്കൂൾ പി.ടി.എ പ്രസിഡൻറ് കെ. സുരേഷ്കുമാർ, പ്രഥമാധ്യാപിക വിജയലക്ഷ്മി എന്നിവർ വീട്ടിലെത്തി അക്ഷയപ്രസാദിനെ അനുമോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.