ഏതിലേ പോയാലും മാന്നാറിൽ ബൗ...ബൗ...
text_fieldsമാന്നാർ: തെരുവുനായ്ക്കളെ ഭയക്കാതെ സഞ്ചരിക്കുവാൻ കഴിയുന്ന നിരത്തുകളില്ലാതെ മാന്നാർ ഗ്രാമം. രാപ്പകൽ ഭേദമില്ലാതെ നായ്ക്കൾ സ്വൈരവിഹാരം നടത്തുകയാണിവിടെ. 10 മുതൽ 15 വരെ നായ്ക്കളാണ് ഓരോ സംഘത്തിലും. വാഹനങ്ങളെയോ - കാൽനടക്കാരെയോ ഒട്ടും ഭയമില്ലാതെ വഴികളുടെ മധ്യഭാഗത്തും വശങ്ങളിലും കിടന്നുറങ്ങുക പതിവ് കാഴ്ചയാണ്.
പൊലീസ് സ്റ്റേഷൻ, വൈദ്യുതി സെക്ഷൻ ഓഫിസ്, ഗ്രാമപഞ്ചായത്ത് ഓഫിസ്, ബസ് സ്റ്റാൻഡ്, കമ്യൂണിറ്റി ഹാൾ, ചന്ത, മാർക്കറ്റ് ജങ്ഷൻ, മത്സ്യ കച്ചവട കേന്ദ്രങ്ങൾ, ഇറച്ചി വ്യാപാര സ്ഥാപനങ്ങൾ, സ്റ്റോർ മുക്ക് , ആലുംമൂട്, ട്രാഫിക് ജങ്ഷൻ, പന്നായി, പമ്പ് ഹൗസ് തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രമാക്കിയാണ് നായ്ക്കൾ കൂട്ടത്തോടെ തമ്പടിക്കുന്നത്. കാൽനട, സ്കൂട്ടർ-സൈക്കിൾ യാത്രക്കാരുടെ പിന്നാലെ നായ്ക്കൾ കുരച്ചുകൊണ്ട് ഓടിയടുക്കുന്നു.
അറവുമാലിന്യം, ഹോട്ടൽ അവശിഷ്ടങ്ങൾ ഉൾപ്പെടെ ചാക്കിൽകെട്ടിയും പ്ലാസ്റ്റിക് കാരിബാഗുകളിലാക്കിയും ആളൊഴിഞ്ഞ സ്ഥലങ്ങളിൽ നിക്ഷേപിക്കുന്നതാണ് നായ്ക്കൂട്ടം വഴിയരികിൽ തങ്ങാൻ കാരണം. സി.സി ടി.വി കാമറകൾ സ്ഥാപിക്കാത്തതുകാരണം പൊതുനിരത്തിൽ സ്ഥിരമായി മാലിന്യം തള്ളുന്നവരെ കണ്ടെത്തി നിയമത്തിനുമുന്നിലെത്തിക്കാനും കഴിയുന്നില്ല. നായ്പ്പേടിയില്ലാതെ പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിലാണിപ്പോൾ മാന്നാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.