ആലപ്പുഴയിൽ വീണ്ടും തെരുവുനായ് ആക്രമണം;കടിയേറ്റത് 20 പേർക്ക്
text_fieldsആലപ്പുഴ: നഗരത്തിൽ വീണ്ടും തെരുവുനായയുടെ ആക്രമണത്തിൽ 20 പേർക്ക് കടിയേറ്റു. ഒടുവിൽ കടിച്ച നായയെ നാട്ടുകാർ തല്ലിക്കൊന്നു. വെള്ളിയാഴ്ച 12.45ന് കാളാത്ത് ജങ്ഷനുസമീപം തോപ്പുവെളി അമ്പലത്തിന് സമീപമാണ് സംഭവങ്ങൾക്ക് തുടക്കം. അക്രമാസക്തമായ നായ് പൂന്തോപ്പ്, കാളാത്ത് വാർഡുകളിലും കൈചൂണ്ടി, കളരിക്കൽ, മാമ്മൂട് അടക്കമുള്ള പ്രദേശങ്ങളിലെ വഴിയാത്രക്കാർ, കെ.എസ്.ഇ.ബി ജീവനക്കാരൻ, മീൻകച്ചവടക്കാരൻ എന്നിവരടക്കം നിരവധിപേരെയാണ് കടിച്ചത്. ബൈക്കിലെത്തിയ കെ.എസ്.ഇ.ബി ജീവനക്കാരനും ആക്രമണത്തിന് ഇരയായി. ബൈക്ക് മറിഞ്ഞ് നിലത്തുവീണ ആലപ്പുഴ നോർത്ത് സെക്ഷനിലെ ജീവനക്കാരൻ പുന്നമട പടിഞ്ഞാറെ കാട്ടുങ്കൽ ബോബിയുടെ (41) ഇടതുകാലിെൻറ രണ്ടിടത്തായിട്ടാണ് കടിയേറ്റത്. ഇതിനുപിന്നാലെ വഴിയാത്രക്കാരടക്കമുള്ളവരെ ഓടിച്ചിട്ട് ആക്രമിക്കുകയായിരുന്നു. നട്ടുച്ചക്ക് അപ്രതീക്ഷിത ആക്രമണം ആരും പ്രതീക്ഷിച്ചിരുന്നില്ല.
കടിയേൽക്കാതിരിക്കാൻ ഓടിമാറിയവരെ കീഴ്പെടുത്തിയപ്പോൾ വെപ്രാളത്തിൽ നിലത്തുവീണവരെയും നായ വെറുതെവിട്ടില്ല. ചിലർക്ക് ഗുരുതരപരിക്കേറ്റു. പേപ്പട്ടിയാണ് കടിച്ചതെന്നാണ് പ്രാഥമികനിഗമനം. പരിക്കേറ്റവർ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സതേടി. സംഭവത്തിന് പിന്നാലെ നാട്ടുകാർ സംഘടിച്ച് കടിച്ച നായെ തല്ലിക്കൊന്നു. സ്കൂൾ തുറക്കാൻ ദിവസങ്ങൾ ബാക്കിനിൽക്കെ തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമായിട്ടും നഗരസഭ നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.
നഗരത്തിൽ അടുത്തിടെ 15ലധികം പേർക്കാണ് കടിയേറ്റത്. കഴിഞ്ഞമാസം ആറിന് ആലപ്പുഴ റിക്രിയേഷൻ ഗ്രൗണ്ടിൽ ഡ്രൈവിങ് ടെസ്റ്റിന് ഗ്രൗണ്ടിെലത്തിയ പരിശീലകയും സ്ത്രീകളും അടക്കമുള്ള നാലുപേർക്കാണ് തെരുവുനായുടെ കടിയേറ്റത്. ഇതിന് പിന്നാലെ രണ്ടുവിദ്യാർഥികളും ആമ്രകണത്തിന് ഇരയായി. തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ കുടുംബശ്രീ മുഖേന നടപ്പാക്കുന്ന ആനിമൽ ബെർത്ത് കൺട്രോൾ (എ.ബി.സി) പദ്ധതി ആലപ്പുഴ നഗരസഭയിൽ നിലച്ചതും വിനയായി.
പേവിഷബാധയേറ്റ് 14കാരെൻറ മരണം; നായ് ചത്തത് ഭീതി വിതക്കുന്നു
ചേര്‍ത്തല: പേ വിഷവിഷബാധയേറ്റ് 14കാരന് മരിച്ച അര്‍ത്തുങ്കലില്‍ സ്കൂള്‍ വളപ്പില്‍ ദുരൂഹസാഹചര്യത്തില്‍ നായ് ചത്തതോടെ നാട്ടുകാർ ഭീതിയിൽ.നായുടെ വായില്‍നിന്ന് നുരയും പതയും വന്നത് പരിഭ്രാന്തിക്കിടയാക്കി. മരിച്ച 14കാരന് എങ്ങനെ പേ വിഷബാധയേറ്റതെന്ന് ഇനിയും കണ്ടെത്താനായിട്ടില്ല.നായെ ആരെങ്കിലും വളര്‍ത്തിയതാണോയെന്ന് കണ്ടെത്താന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടത്തിനും പരിശോധനകള്‍ക്കുമായി ശ്രമങ്ങള്‍ ആരംഭിച്ചു.കഴിഞ്ഞ 16ന് അര്‍ത്തുങ്കല്‍ സ്രാമ്പിക്കല്‍ രാജേഷിെൻറ മകന് നിര്‍മല്‍ രാജേഷാണ് (14) ആലപ്പുഴ മെഡിക്കല്‍ കോളജില്‍ മരിച്ചത്. മരണശേഷം നടത്തിയ പരിശോധനകളിലാണ് പേ വിഷബാധയെന്ന് കണ്ടെത്തിയത്.വീട്ടില്‍ വളര്‍ത്തിയിരുന്ന നായിൽനിന്നാണോ വിഷബാധയേറ്റതെന്ന് പരിശോധിച്ചിരുന്നു. നായ്ക്ക് പേ വിഷബാധയില്ലെന്നാണ് കണ്ടെത്തിയത്. ഈ സാഹചര്യത്തില്‍ വിപുല ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനിടെയാണ് വെള്ളിയാഴ്ച ഉച്ചയോടെ മറ്റൊരു നായ് സ്കൂള്‍ വളപ്പില്‍ ചത്തത്.
ഏങ്ങുമെത്താതെ എ.ബി.സി പദ്ധതി
കോവിഡ് വ്യാപനത്തിൽ തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ കുടുംബശ്രീ മുഖേന നടപ്പാക്കുന്ന ആനിമൽ ബെർത്ത് കൺട്രോൾ (എ.ബി.സി) പദ്ധതി നിലച്ചതാണ് പ്രശ്നം രൂക്ഷമാക്കിയത്. നായ്ക്കളെ വന്ധ്യംകരിച്ച് തിരികെ പിടികൂടിയ സ്ഥലത്ത് കൊണ്ടുവിടുന്ന പദ്ധതിയാണിത്. പരാതികൾ ഉയരുേമ്പാൾ നഗരസഭയുടെ പരിധിയിൽവരുന്ന നായ്ക്കെള പിടികൂടി വന്ധ്യംകരിച്ചശേഷം കടപ്പുറം ഭാഗങ്ങളിൽ ഉപേക്ഷിക്കുന്നതായി ആക്ഷേപമുണ്ട്. ഇതാണ് കടപ്പുറം അടക്കമുള്ള മേഖലയിൽ തെരുവ് നായ്ക്കളുടെ ശല്യംകൂടാൻ കാരണമെന്നും പറയപ്പെടുന്നത്. കുടുംബശ്രീ വനിതകളും വെറ്ററിനറി ഡോക്ടറും ചേർന്ന സംഘമാണ് നായ്ക്കളെ പിടികൂടുന്നത് മുതൽ വന്ധ്യംകരണം നടത്തി തിരികെ എത്തിക്കുന്നത് വരെയുള്ള പ്രവർത്തനങ്ങൾ നടത്തിയിരുന്നത്. ഹൈകോടതി ഉത്തരവിനെത്തുടർന്ന് പദ്ധതി താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. അംഗീകൃത ഏജൻസികൾ പദ്ധതി നടപ്പാക്കണമെന്ന ഹൈകോടതി ഉത്തരവാണ് പദ്ധതി നടത്തിപ്പിന് തിരിച്ചടിയായത്. ഇതിന് പുറമെ മുൻകാലങ്ങളിൽ പിടികൂടിയതിെൻറ പണം കൃത്യമായി ലഭിക്കുന്നില്ലെന്ന് പരാതിയുണ്ട്.
പ്രഭാതസവാരി നടത്തുന്നവർ, കാൽനടക്കാർ എന്നിവർക്ക് കടിയേൽക്കുന്നത് മുതൽ ഇരുചക്രവാഹനങ്ങളിൽനിന്ന് വീണ് പരിക്കേറ്റൽക്കുന്നവരും ഏറെയാണ്. സ്കൂൾ തുറക്കുന്നതോടെ വിദ്യാർഥികളടക്കം തെരുവിലിറങ്ങുന്ന സാഹചര്യത്തിൽ കൂടുതൽ സുരക്ഷയൊരുക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.