താമരക്കുളത്ത് വീണ്ടും തെരുവുനായ് ആക്രമണം; ഗൃഹനാഥനും ആട്ടിൻകുട്ടിക്കും കടിയേറ്റു
text_fieldsചാരുംമൂട്: താമരക്കുളത്ത് വീണ്ടും തെരുവുനായ് ആക്രമണം. ഗൃഹനാഥനെയും കൂട്ടിലടച്ചിരുന്ന ആട്ടിൻകുട്ടിയെയും നായ്ക്കൂട്ടം കടിച്ചുപരിക്കേൽപിച്ചു. ആറുമാസം പ്രായമുള്ള ആട്ടിൻകുട്ടി കഴുത്തിനും ശരീരത്തും ഗുരുതരമായി പരിക്കേറ്റ് അവശനിലയിലാണ്. താമരക്കുളം നാലുമുക്ക് ജെ.എം കോട്ടേജിൽ ചന്ദ്രനെയാണ്(65) നായ്ക്കൾ കടിച്ചത്.
ബുധനാഴ്ച പുലർച്ച മൂന്നുമണിയോടെയാണ് നായ്ക്കൂട്ടം എത്തിയത്. വീടിനോടുചേർന്നുള്ള കൂട്ടിനുള്ളിൽ കയറിയാണ് നായ്ക്കൂട്ടം ആട്ടിൻകുട്ടിയെ ആക്രമിച്ചത്. ആടിന്റെ കരച്ചിൽകേട്ട് എഴുന്നേറ്റുവന്ന ചന്ദ്രൻ നായ്ക്കൂട്ടത്തിനിടയിൽകിടന്ന് പിടയുന്ന ആട്ടിൻകുട്ടിയെയാണ് കണ്ടത്. നായ്ക്കളെ ഓടിച്ചുവിടുന്നതിനെയാണ് ചന്ദ്രന്റെ കൈക്ക് കടിയേറ്റത്. ചന്ദ്രൻ സമീപമുള്ള സർക്കാർ ആശുപത്രിയിൽ ചികിത്സതേടി. ചികിത്സ നൽകിയെങ്കിലും ആട്ടിൻകുട്ടി തീർത്തും അവശനിലയിലാണ്.
ചൊവ്വാഴ്ച രാവിലെ ചത്തിയറയിൽ വീട്ടിൽ ഉറങ്ങിക്കിടന്ന 10 വയസ്സുകാരനെ തെരുവുനായ് കടിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.