വെള്ളത്തിനായി സമരം; എക്സിക്യൂട്ടിവ് എന്‍ജീനിയറെ ഉപരോധിച്ചു
text_fieldsആലപ്പുഴ: നഗരത്തില്‍ കുടിവെള്ളക്ഷാമം രൂക്ഷമായതില്‍ പ്രതിഷേധിച്ച് നഗരസഭ യു.ഡി.എഫ് പാർലമെൻറി പാർട്ടി നേതാവ് ഇല്ലിക്കല്‍ കുഞ്ഞുമോെൻറ നേതൃത്വത്തില്‍ ജലഅതോറിറ്റി എക്സിക്യൂട്ടിവ് എന്‍ജിനീയറെ ഉപരോധിച്ചു.
രാവിലെ 11.30ന് ആരംഭിച്ച ഉപരോധം, കുടിവെള്ളക്ഷാമം മൂന്ന് ദിവസത്തിനുള്ളില്‍ പരിഹരിക്കാമെന്നും അതുവരെ താൽക്കാലിക പ്രശ്നപരിഹാരത്തിന് ടാങ്കറുകളില്‍ വെള്ളം എത്തിക്കാമെന്നുമുള്ള ഉറപ്പിന്മേല് ഉച്ചക്ക് ഒന്നിന് അവസാനിപ്പിച്ചു.
ഇത്തരത്തില്‍ കുടിവെള്ള വിതരണം തടസ്സപ്പെട്ടാല്‍ തുടര്‍ന്നും സമരം ഉണ്ടാകുമെന്നും ഇല്ലിക്കല്‍ കുഞ്ഞുമോന് പറഞ്ഞു.
എസ്. ഫൈസല്‍, കൗണ്‍സിലര്‍മാരായ ശ്രീലേഖ, കൊച്ചുത്രേസ്യ, അമ്പിളി അരവിന്ദ്, ജസി, ലിജി ശങ്കര്‍ എന്നിവരും ഉപരോധത്തില്‍ പങ്കെടുത്തു.
ജനപ്രതിനിധികൾ റോഡ് ഉപരോധിച്ചു
ചേര്‍ത്തല: അരീപ്പറമ്പ്-അര്‍ത്തുങ്കല്‍ റോഡില്‍ പൈപ്പ് പൊട്ടിയുള്ള കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണാത്തതിനെതിരെ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ റോഡ് ഉപരോധിച്ചു. നാല് മാസമായി തകരാര്‍ പരിഹരിക്കാത്ത സാഹചര്യത്തിലായിരുന്നു പ്രതിഷേധം.
കുടിവെള്ള ക്ഷാമവും റോഡില്‍ അപകട ഭീഷണിയുമുണ്ടായിട്ടും വകുപ്പുകള്‍ പരസ്പരം പഴിചാരുകയാണെന്ന് പ്രതിഷേധം ഉദ്ഘാടനം ചെയ്ത കെ.പി.സി.സി സെക്രട്ടറി എസ്. ശരത് ആരോപിച്ചു. പ്രശ്നത്തിന് ഉടനടി പരിഹാരമുണ്ടായില്ലെങ്കില്‍ തുടര്‍ സമരവുമായി മുന്നോട്ടുപോകുമെന്ന് അദ്ദേഹം പറഞ്ഞു.
ബാബു പള്ളേകാട്ട്, വിന്‍സൻറ്, സേതുലക്ഷ്മി, മേരി ഗ്രേസ്, ഷൈനി ഫ്രാന്‍സിസ്, അല്‍ഫോണ്‍സ, സുധാകരന്, ഷിബു, ജേക്കബ്, സുരേഷ് കുമാര്‍, തങ്കച്ചന്, രവീന്ദ്രന് തുടങ്ങിയവര്‍ നേതൃത്വം നല്കി.
മൂന്നു ദിവസം കൂടി ജലവിതരണം മുടങ്ങും
ആലപ്പുഴ: ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ തകഴി ഭാഗത്തെ അറ്റകുറ്റപ്പണി പൂർത്തിയാകാത്തതിനാൽ അടുത്ത മൂന്നു ദിവസത്തേക്കുകൂടി നഗരത്തിലെയും സമീപ പഞ്ചായത്തുകളിലെയും ജലവിതരണത്തിൽ നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് വാട്ടർ അതോറിറ്റി എക്സി. എൻജിനീയർ അറിയിച്ചു.
നഗരത്തിലെ കുഴൽകിണറുകൾ 24 മണിക്കൂറും പ്രവർത്തിപ്പിക്കാൻ വേണ്ട നടപടി സ്വീകരിച്ചിട്ടുണ്ട്.
കൂടാതെ രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന സ്ഥലങ്ങളിൽ മുനിസിപ്പാലിറ്റിയുടെ സഹകരണത്തോടെ ചെറിയ ടാങ്കറുകളിൽ ജലവിതരണം നടത്തും. ശനിയാഴ്ചയോടെ ജലവിതരണം പൂർവസ്ഥിതിയിൽ ആകുമെന്ന് പ്രതീക്ഷിക്കുന്നതായും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.