ആറാം ദിവസവും വിദ്യാർഥിയെ കണ്ടെത്താനായില്ല; കരുനാഗപ്പള്ളിയിൽ നടത്തിയ തിരച്ചിലും വിഫലം
text_fieldsആലപ്പുഴ: കടലിൽ കാണാതായ വിദ്യാർഥിയെ ആറാം ദിവസവും കണ്ടെത്താനായില്ല. തുമ്പോളി വികസനം പടിഞ്ഞാറ് മാതാഭവനിൽ അഭിലാഷിന്റെ മകൻ അലനെയാണ് (12) കാണാതായത്. മത്സ്യബന്ധനത്തിനുപോയ തൊഴിലാളികൾ കരുനാഗപ്പള്ളി ഒമ്പത് നാല് കണക്ക് ഭാഗത്തെ കടലിൽ മൃതദേഹം കണ്ടതായി സൂചന നൽകി. ഇതേതുടർന്ന് വെള്ളിയാഴ്ച തോട്ടപ്പള്ളിയിൽനിന്ന് പ്രത്യേക ബോട്ടിൽ സ്കൂബ ടീമും മുങ്ങൽവിദഗ്ധരും പ്രദേശത്ത് എത്തി രാവിലെ മുതൽ വൈകീട്ടുവരെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ദിവസങ്ങളോളം നേവിയുടെ സംഘമടക്കം തുമ്പോളിയിൽ നടത്തിയ തിരച്ചിൽ അവസാനിപ്പിച്ചു.
ഞായറാഴ്ച വൈകീട്ട് 3.30നായിരുന്നു സംഭവം. കൂട്ടുകാർക്കൊപ്പം ഫുട്ബാൾ കളിക്കാൻ പോകുന്നതിനിടെ പൊഴിയിൽവീണ പന്തെടുക്കാൻ ശ്രമിക്കുമ്പോൾ കടലിലേക്ക് ഒഴുകിപ്പോകുകയായിരുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.