സുധാകര–ഐസക്കുമാരുടെ പിന്മാറ്റം; ആലപ്പുഴയിൽ കളവും കളിയും മാറുന്നു
text_fieldsആലപ്പുഴ: ജി. സുധാകരെൻറയും ഡോ. തോമസ് ഐസക്കിെൻറയും പിന്മാറ്റത്തോടെ ആലപ്പുഴയിൽ കളവും കളിയും മാറുന്നു. എൽ.ഡി.എഫിൽ മാത്രമല്ല യു.ഡി.എഫ് സ്ഥാനാർഥി പട്ടികയിൽ പോലും മാറ്റിമറിച്ചിലുകൾക്കാണ് ഇരുവരെയും മാറ്റിനിർത്താൻ സി.പി.എം തീരുമാനിച്ചതോടെ വേദിയൊരുങ്ങിയിട്ടുള്ളത്.
ആലപ്പുഴയിൽ തോമസ് ഐസക്കും അമ്പലപ്പുഴയിൽ ജി. സുധാകരനും തുടർച്ചയായി കളംപിടിച്ചതോടെ രണ്ടിടത്തും കളർഫുളല്ലാത്ത മത്സരമായിരുന്നു ഇതുവരെ യു.ഡി.എഫിന്. ഇതിന് മാറ്റം വരുന്നുവെന്നതാണ് അവരുടെ സന്തോഷം. ഇതോെട സ്ഥാനാർഥികളുടെ മുൻഗണന ക്രമം മാറ്റാനും യു.ഡി.എഫ് തയാറാകും.
ഇടതുചേരിയിൽ പുതിയവർക്ക് അവസരമെന്നതാണ് പ്ലസ്. സുധാകരന് പകരം പരിഗണിക്കുന്നവരിൽ സി.ഐ.ടി.യു ജില്ല പ്രസിഡൻറ് എച്ച്. സലാമിെൻറ പേരിനാണ് മുൻതൂക്കം. മുൻ എം.പി സി.എസ്. സുജാതയുമുണ്ട് പരിഗണനയിൽ.
ഐസക് മാറിയാൽ മത്സ്യഫെഡ് ചെയർമാൻ ചിത്തരജ്ഞെൻറ പേരാണ് നിർദേശിച്ചിട്ടുള്ളത്. പാർട്ടി ജില്ല സെക്രട്ടറി ആർ. നാസറിെൻറ പേരുമുണ്ടിവിടെ. പുതുമുഖങ്ങളെയും പരിഗണിച്ചേക്കാം. പുതിയ സാഹചര്യത്തിൽ മാവേലിക്കരയിൽ ആർ. രാജേഷും മാറുമെന്ന് സൂചനയുണ്ട്. ഇവിടെ ഡി.വൈ.എഫ്.ഐ നേതാവ് എം.എസ്. അരുൺകുമാറിനെ പരിഗണിക്കുമെന്നാണ് അറിയുന്നത്.
അമ്പലപ്പുഴയിൽ മുൻ എം.എൽ.എമാരായ എ.എ ഷുക്കൂർ, ഡി. സുഗതൻ എന്നിവരുടെ പേരുകളാണ് യു.ഡി.എഫ് പരിഗണനയിൽ. നേരത്തേ താൽപര്യക്കുറവുണ്ടായിരുന്ന ചിലർ കൂടി പട്ടികയിലുണ്ടാകാം. ആലപ്പുഴയിൽ മുൻ എം.പി ഡോ. കെ.എസ്. മനോജ്, എം.ജെ മനോജ് എന്നിവരുടെ പേരുകളാണ് കേൾക്കുന്നത്. അതിനിടെ ചടയമംഗലത്ത് മുസ്ലിം ലീഗിനെ നിലംതൊടീക്കാത്തത് കണക്കിലെടുത്ത് അമ്പലപ്പുഴ അവർക്ക് നൽകാനും നീക്കമുണ്ട്.
അമ്പലപ്പുഴയിൽ 2006ൽ എം.എൽ.എ ആയിരുന്ന ഡി. സുഗതനെ തോൽപ്പിച്ച ജി.സുധാകരൻ 2011ൽ എം. ലിജുവിനെയും 2016ൽ ഷെയ്ക്ക് പി. ഹാരിസിനെയുമാണ് പരാജയപ്പെടുത്തിയത്. മാരാരിക്കുളത്തും ആലപ്പുഴയിലുമായി തുടരെ നാലുവട്ടമാണ് തോമസ് ഐസക് തെരഞ്ഞെടുക്കപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.