യുവതിക്കൊപ്പം താമസിച്ച യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു
text_fieldsആലപ്പുഴ: ലോഡ്ജിൽ യുവതിക്കൊപ്പം താമസിച്ചുവന്ന യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. ലോഡ്ജിലെ ജീവനക്കാരുടെ ഇടപെടലിൽ യുവാവിന്റെ ജീവൻ രക്ഷിക്കാനായി. ശനിയാഴ്ച രാവിലെ ഏഴിന് നഗരത്തിലെ ലോഡ്ജിലായിരുന്നു സംഭവം. ഇരുവരും തമ്മിൽ വഴക്കിട്ടതിനെ തുടർന്നാണ് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചത്.
മണ്ണഞ്ചേരി സ്വദേശികളായ യുവാവും യുവതിയും രണ്ടാഴ്ചയായി ലോഡ്ജിലാണ് താമസം. ഇരുവരും വിവാഹിതരാണ്. യുവാവ് ഭാര്യയുമായി അകന്നുകഴിയുകയാണ്. യുവതി വിവാഹബന്ധം വേർപ്പെടുത്തിയതാണ്. ഇരുവർക്കും മക്കളുണ്ട്.
യുവതിയുടെ ചികിത്സക്കായി മുറിയെടുത്തു താമസിക്കുന്നുവെന്നാണ് ലോഡ്ജിൽ പറഞ്ഞിരുന്നത്. യുവാവ് ഓട്ടോറിക്ഷ ഡ്രൈവറാണ്. ഇയാൾ രാത്രി ഓട്ടം കഴിഞ്ഞു പുലർച്ചയാണ് ലോഡ്ജിലെത്തിയത്. യുവാവിനെ അയാളുടെ ഭാര്യ ഫോണിൽ വിളിക്കുകയും അത് യുവതി കാണുകയും ചെയ്തു. ഇവർ തമ്മിൽ ഇതേച്ചൊല്ലി രാവിലെ തർക്കിക്കുകയും വഴക്കിടുകയും ചെയ്തിരുന്നു. പിന്നീട് യുവതി കുളിഴിഞ്ഞ് ഇറങ്ങുമ്പോൾ മുറിയിലെ ജനൽകമ്പിയിൽ ഷാളിൽ തൂങ്ങി നിൽക്കുന്ന യുവാവിനെയാണ് കണ്ടത്. സംഭവം യുവതി ലോഡ്ജ് ജീവനക്കാരെ അറിയിച്ചു. അവർ പൊലീസിൽ വിവരമറിയിച്ചു. ലോഡ്ജ് ജീവനക്കാർ യുവാവിനെ ആശുപത്രിയിലാക്കാൻ ശ്രമിക്കുന്നതിനിടെ യുവതി ഓടിക്കളഞ്ഞു. യുവാവിനെ ആദ്യം ജനറൽ ആശുപത്രിയിലും പിന്നീട് വണ്ടാനം മെഡിക്കൽ കോളജിലും എത്തിച്ചു. അപകടനില തരണംചെയ്തതായാണ് വിവരം. പിന്നീട് യുവതിയെ പൊലീസ് കണ്ടെത്തി ചോദ്യം ചെയ്തു വിട്ടയച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്തട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.