മോട്ടോർ മോഷണം പതിവാക്കിയ പ്രതികൾ പിടിയിൽ
text_fieldsമോട്ടോർ മോഷണക്കേസിൽ പിടിയിലായവർ
എടത്വ: മോട്ടോർ മോഷണം സ്ഥിരമാക്കിയ പ്രതികൾ പൊലീസ് പിടിയിൽ. തലവടി ആനപ്രമ്പാൽ പതിനെട്ടിൽചിറ കൃഷ്ണകുമാർ (30), എടത്വ കറുകയിൽ കല്ലൻചിറ വീട്ടിൽ ജിതിൻ ഉത്തമൻ (27), എടത്വ കുന്തിരിക്കൽ പതിനഞ്ചിൽ കെ. രാഹുൽമോൻ (31) എന്നിവരാണ് എടത്വ പൊലീസിന്റെ പിടിയിലായത്.
വെള്ളിയാഴ്ച പുലർച്ച ഒന്നിന് എടത്വ കറുകയൽ പാലത്തിന് സമീപത്തുനിന്നാണ് പ്രതികളെ പിടികൂടിയത്. വീട്ടാവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന മോട്ടോർ സ്ഥിരമായി മോഷ്ടിച്ചു വിൽക്കുകയായിരുന്നു പ്രതികൾ. കഴിഞ്ഞ ദിവസം പ്രതികൾ വീട്ടിൽ എത്തിയിട്ടുണ്ടന്ന രഹസ്യ വിവരത്തെ തുടർന്ന് മൂവരെയും പൊലീസ് പിടികൂടുകയായിരുന്നു.
അമ്പലപ്പുഴ ഡിവൈ.എസ്.പി കെ.എം. രാജേഷ്, എടത്വ സി.ഐ എം. അൻവർ, എസ്.ഐ എൻ. രാജേഷ്, എ.എസ്.ഐമാരായ ശ്രീകുമാർ, പ്രിയ കുമാരി, ഗ്രേഡ് എസ്.ഐ റിജോ, സി.പി.ഒമാരായ വൈശാഖ്, അജിത്ത്, ഇമ്മാനുവൽ, ഹരികൃഷ്ണൻ എന്നിവർ റെയ്ഡിന് നേതൃത്വം നൽകി. പ്രതികളെ റിമാൻഡ് ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.