ഭക്ഷണം വിളമ്പി ഹോട്ടൽ വ്യാപാരികളുടെ പ്രതീകാത്മക പ്രതിഷേധം
text_fieldsആലപ്പുഴ: കോവിഡ് മാനദണ്ഡം പാലിച്ച് ഹോട്ടലിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവാദം നൽകണമെന്ന് ആവശ്യപ്പെട്ട് ഹോട്ടലുടമകൾ കലക്ടറേറ്റിന് മുന്നിൽ പ്രതീകാത്മകമായി ഭക്ഷണം വിളമ്പി പ്രതിഷേധിച്ചു. കേരള ഹോട്ടൽ ആൻഡ് റസ്റ്റാറൻറ് അസോ. ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ 70 പേർക്ക് ചിക്കൻ ബിരിയാണിയാണ് വിളമ്പിയത്.
കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചിട്ടും ഹോട്ടലിൽ ഉപഭോക്താക്കളെ പ്രവേശിപ്പിക്കാൻ അനുവാദം നൽകാത്ത സാഹചര്യത്തിലാണ് വേറിട്ട പ്രതിഷേധം നടത്തിയത്.ജില്ല പ്രസിഡൻറ് നാസർ പി.താജ് ഉദ്ഘാടനം ചെയ്തു.
എസ്.കെ. നസീർ അധ്യക്ഷതവഹിച്ചു. വി. മുരളീധരൻ, മുഹമ്മദ് കോയ, എം.എ. കരീം, റോയി മഡോണ, എൻ.എച്ച്. നവാസ്, ജോർജ് ഭൈരവൻ, സൗരാഷ്ട്ര പണിക്കർ, രാജേഷ് ഉടുപ്പി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.