തണ്ണീര്‍മുക്കം ബണ്ട് ഷട്ടറുകള്‍ ഇന്ന് മുതല്‍ അടക്കും
text_fieldsആലപ്പുഴ: തണ്ണീര്‍മുക്കം ബണ്ടിന്റെ ഷട്ടറുകള്‍ ബുധനാഴ്ച മുതല്‍ അടച്ചുതുടങ്ങാനും വെള്ളിയാഴ്ച പൂര്‍ണമായും അടക്കാനും തീരുമാനിച്ചു. ഷട്ടറുകള്‍ ക്രമീകരിക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ അലക്സ് വര്‍ഗീസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തര ഉപദേശക സമിതി യോഗത്തിലാണ് തീരുമാനം.
ബണ്ടിന്റെ 28 ഷട്ടറുകള്‍ തുറന്നു കിടക്കുകയാണ്. വെള്ളിയാഴ്ച ഷട്ടറുകള്‍ പൂര്‍ണമായും അടച്ച ശേഷം കാലാവസ്ഥയും മറ്റു സാഹചര്യങ്ങളും പരിഗണിച്ച് ആവശ്യമുണ്ടെങ്കില്‍ മാത്രം പിന്നീട് ഷട്ടറുകള്‍ ക്രമീകരിക്കും.
മേഖലയിലെ മത്സ്യത്തൊഴിലാളികള്‍, കര്‍ഷകര്‍ തുടങ്ങിയവരുടെ ആവശ്യങ്ങളും നിര്‍ദേശങ്ങളും ചര്‍ച്ച ചെയ്ത ശേഷമാണ് ഉപദേശകസമിതി ഷട്ടറുകള്‍ ക്രമീകരിക്കാന്‍ തീരുമാനിച്ചത്. വേമ്പനാട് കായല്‍ പുനരുജ്ജീവനവുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങള്‍ കലക്ടര്‍ വിശദീകരിച്ചു. പ്ലാസ്റ്റിക് വിമുക്ത വേമ്പനാട് മെഗാ കാമ്പയിന് അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയും ഉപദേശകസമിതി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.