തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടർ ഇന്ന് തുറക്കും; ജാഗ്രത പാലിക്കണം
text_fieldsആലപ്പുഴ: തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടർ വെള്ളിയാഴ്ച രാവിലെ 10ന് തുറക്കും. കലക്ടറുടെ അധ്യക്ഷതയിൽ കൂടിയ ഉപദേശക സമിതി യോഗത്തിലാണ് തീരുമാനം. ഷട്ടർ തുറക്കുന്ന സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികൾ ഉൾപ്പടെയുള്ളവർ ജാഗ്രത പാലിക്കണം. ഷട്ടർ തുറക്കുന്നത് സംബന്ധിച്ച് മാർച്ച് 26, ഏപ്രിൽ അഞ്ച് തീയതികളിൽ ഉദ്യോഗസ്ഥതല യോഗം കലക്ടറേറ്റിൽ കൂടിയിരുന്നു.
ഏപ്രിൽ രണ്ടാംവാരത്തിൽ കുട്ടനാട്ടിലെ കൊയ്ത്തിന്റെ 85 ശതമാനം പൂർത്തിയാകുമെന്നും പിന്നീട് തണ്ണീർമുക്കം ബണ്ട് തുറന്നാലും അവശേഷിക്കുന്ന നെൽകൃഷിയിൽ ഉപ്പുവെള്ളംമൂലം വിളനാശം സംഭവിക്കുന്ന ഘട്ടം തരണം ചെയ്തിരിക്കുമെന്നും കുട്ടനാട്ടിലെ കൃഷിക്ക് ദോഷം ഉണ്ടാകുകയില്ലായെന്നും ആലപ്പുഴ പ്രിൻസിപ്പൽ കൃഷി ഓഫിസർ റിപ്പോർട്ട് ചെയ്തിരുന്നു. വേലിയേറ്റ-വേലിയിറക്കസമയങ്ങളിൽ ഷട്ടർ റഗുലേറ്റ് ചെയ്യണമെന്ന് കർഷക സംഘടന പ്രതിനിധികൾ ആവശ്യപ്പെട്ടു. ഷട്ടർ തുറക്കുന്നതിന് ഇറിഗേഷൻ മെക്കാനിക്കൽ വിഭാഗം എക്സിക്യൂട്ടിവ് എൻജിനീയറെ കലക്ടർ ചുമതലപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.