'രാജ്യം ഓക്സിജൻ സിലിണ്ടർ പോലുമില്ലാതെ ഐ.സി.യുവിൽ'... ആശംസ സന്ദേശം അറംപറ്റിയോയെന്ന സംശയത്തിൽ ജോൺ പൂക്കായി
text_fieldsആലപ്പുഴ: തെൻറ പുതുവത്സരാശംസ അറംപറ്റിയോ എന്ന ആശങ്കയിലാണ് റിട്ട. ബാങ്ക് ഉദ്യോഗസ്ഥൻ ജോൺ പൂക്കായി. ചെലവുകുറഞ്ഞ മാർഗത്തിൽ ആശംസകൾ കൈമാറുന്നത് ശീലമാക്കിയ ആലപ്പുഴ കളർകോട് സ്വദേശിയായ ഇദ്ദേഹം നോട്ട് നിരോധനം മുൻനിർത്തി 2020ലെ പുതുവർഷത്തിന് ആശംസ കാർഡിൽ ഇങ്ങനെ കുറിച്ചു: 'രാജ്യം ഓക്സിജൻ സിലിണ്ടർപോലുമില്ലാതെ സ്വകാര്യ ആശുപത്രിയിൽ ഐ.സി.യുവിലാണ്. എങ്കിലും പ്രതീക്ഷയോടെ 2020ലേക്ക്...പുതുവത്സരാശംസകൾ.' ജോൺ പൂക്കായിയുടെ വ്യത്യസ്ത ആശംസ കാർഡ് 'മാധ്യമം' വാർത്തയാക്കിയിരുന്നു.
രാജ്യമെമ്പാടും ഓക്സിജൻ ക്ഷാമം രൂക്ഷമാകുേമ്പാൾ തെൻറ ആശംസവരികളിലെ സന്ദേശം പ്രവചനസ്വഭാവത്തിൽ യാഥാർഥ്യമായതിൽ അദ്ദേഹവും അത്ഭുതപ്പെടുകയാണ്.
രാജ്യത്തിെൻറ നിലവിലെ അവസ്ഥയിൽ ഖിന്നനാണെങ്കിലും കോവിഡ് മഹാമാരിയെ നാം അതിജീവിക്കുമെന്ന് അദ്ദേഹം പറയുന്നു. അതേസമയം, മനുഷ്യമനസ്സുകളിൽ കലാപത്തിെൻറ തീപ്പൊരി ബോധപൂർവം വിതറുന്നവരെ കരുതിയിരിക്കണം.
മതത്തിനും ജാതിക്കും അപ്പുറം മലയാളികൾ ഉയർന്നു ചിന്തിക്കുന്നതുകൊണ്ടുമാത്രമാണ് കേരളത്തിൽ പ്രശ്നങ്ങൾ ഒന്നുമില്ലാതെ പോകുന്നത്. കോവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിച്ച് എല്ലാവരും സ്വയം രക്ഷകരാകണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.