കൂടുതല്‍ കോവിഡ് ചികിത്സ കേന്ദ്രങ്ങളൊരുക്കി ജില്ല ഭരണകൂടം
text_fieldsആലപ്പുഴ: കോവിഡ് രണ്ടാം തരംഗം ശക്തമാകുന്ന സാഹചര്യത്തില്‍ ജില്ലയില്‍ കൂടുതല്‍ ചികിത്സ സൗകര്യങ്ങള്‍ ഒരുക്കി ജില്ല ഭരണകൂടം.
വിവിധ കേന്ദ്രങ്ങളിലായി 4162 കിടക്കകളാണ് ഒരുക്കുന്നത്. ഇതില്‍ 3785 കിടക്കകള്‍ നിലവില്‍ പ്രവര്‍ത്തന സജ്ജമാണ്. മൂന്ന് കോവിഡ് ആശുപത്രികള്‍, ആറ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെൻറ് സെൻററുകള്‍(സി.എഫ്.എല്‍.ടി.സി), മൂന്ന് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെൻറ് സെൻററുകള്‍ (സി.എസ്.എല്‍.ടി.സി), അഞ്ച് ഡൊമിസ്റ്റില്യറി കെയര്‍ സെൻററുകള്‍(ഡി.സി.സി.) എന്നിവയാണ് പ്രവര്‍ത്തനം തുടരുന്നത്. കൂടാതെ ഒരു ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെൻറ് സെൻറര്‍(സി.എഫ്.എല്‍.ടി.സി), നാല് ഡൊമിസിലിയറി കെയര്‍ സെൻററുകള്‍(ഡി.സി.സി.) എന്നിവ ഉടന്‍ തുറക്കും.
നിലവില്‍ പ്രവര്‍ത്തനസജ്ജമായ ചികിത്സാകേന്ദ്രങ്ങളുടെ വിവരങ്ങള്‍ താലൂക്ക് അടിസ്ഥാനത്തില്‍ (കിടക്കയുടെ എണ്ണം സഹിതം):
ചേര്‍ത്തല: ചേര്‍ത്തല താലൂക്ക് ആശുപത്രി(എസ്.എല്‍.ടി.സി.-146 കിടക്ക), തണ്ണീര്‍മുക്കം സെൻറ് ജോസഫ്സ് പാരിഷ് ഹാള്‍(ഡി.സി.സി.-80), ചേര്‍ത്തല ടൗണ്‍ ഹാള്‍(ഡി.സി.സി.-50), അമ്പലപ്പുഴ: ആലപ്പുഴ ജനറല്‍ ആശുപത്രി ( കോവിഡ് ആശുപത്രി -67 ), ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രി ( കോവിഡ് ആശുപത്രി -319), ആലപ്പുഴ വനിത-ശിശു ആശുപത്രി(സി.എസ്.എല്‍.ടി.സി.-200), ആലപ്പുഴ ടൗണ്‍ ഹാള്‍(സി.എഫ്.എല്‍.ടി.സി.-190), ആര്യാട് ഡി.സി. മില്‍സ്(സി.എഫ്.എല്‍.ടി.സി-1440), കേപ്പ് ലേഡീസ് ആന്‍ഡ് ജെന്‍ഡ്സ് ഹോസ്റ്റല്‍ (ഡി.സി.സി -208),കാര്‍ത്തികപ്പള്ളി: ഹരിപ്പാട് മാധവ ആശുപത്രി (സി.എഫ്.എല്‍.ടി.സി-145), കായംകുളം സ്വാമി നിര്‍മലാനന്ദ മെമ്മോറിയല്‍ ബാലഭവന്(ഡി.സി.സി.-100), പത്തിയൂര്‍ എല്‍മെക്സ് ആശുപത്രി(സി.എഫ്.എല്‍.ടി.സി.-100), ഹരിപ്പാട് താലൂക്ക് ആശുപത്രി ( കോവിഡ് ആശുപത്രി -37) മാവേലിക്കര: മാവേലിക്കര പി.എം. ആശുപത്രി(സി.എഫ്.എല്‍.ടി.സി.-62), നൂറനാട് ശ്രീബുദ്ധ കോളജ് ഹോസ്റ്റല്‍-സ്കൂള്‍(സി.എഫ്.എല്‍.ടി.സി.-280) ചെങ്ങന്നൂര്‍-ചെങ്ങന്നൂര്‍ സെഞ്ച്വറി ആശുപത്രി(സി.എസ്.എല്‍.ടി.സി.-191), ചെങ്ങന്നൂര്‍ എസ്.ബി.എസ്. ക്യാമ്പ് സെൻറര്‍-ഐ.പി.സി. ഹാള്‍(സി.എഫ്.എല്‍.ടി.സി.-150) കുട്ടനാട്: എടത്വ സെൻറ് അലോഷ്യസ് കോളജ് ഓഡിറ്റോറിയം(ഡി.സി.സി.-70)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.