വാക്സിനേഷൻ ജില്ലക്ക് താങ്ങായി 'ഡോക്ടേഴ്സ് ഫോർ യു' സംഘം
text_fieldsആലപ്പുഴ: ജില്ലയിൽ ഡോക്ടേഴ്സ് ഫോർ യുവിെൻറ വാക്സിനേഷൻ പ്രവർത്തനങ്ങൾ ഒരുമാസം പിന്നിട്ടു. കോവിഡ് വാക്സിനേഷന് താങ്ങായി ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന അന്തർദേശീയ സന്നദ്ധ സംഘടനയായ ഡോക്ടേഴ്സ് ഫോർ യു ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.ജി. രാജേശ്വരി, കലക്ടർ എ. അലക്സാണ്ടർ എന്നിവരുടെ അഭ്യർഥനയെ തുടർന്ന് കെ ഡിസ്ക് ജില്ല പ്രോഗ്രാം മാനേജർ അബ്ദുല്ല ആസാദ് മുഖേനയാണ് പദ്ധതി നടപ്പിൽവരുത്തുന്നത്.
ആലപ്പുഴ ജനറൽ ആശുപത്രിയും മാവേലിക്കര, ചെങ്ങന്നൂർ ജില്ല ആശുപത്രികളും കായംകുളം, ചേർത്തല താലൂക്ക് ആശുപത്രികളും കേന്ദ്രീകരിച്ചാണ് പ്രവർത്തനം. ഫീൽഡ് ക്യാമ്പുകൾക്കൊപ്പം പ്രവർത്തിക്കുന്ന ഓരോ ടീമിലും ഒരു ഡോക്ടർ, രണ്ട് സ്റ്റാഫ് നഴ്സ്, രണ്ട് ഡാറ്റാ എൻട്രി, രണ്ട് നഴ്സിങ് അസി. എന്നിവരുടെ സേവനമാണ് ലഭ്യമാക്കിയിട്ടുള്ളത്. വാക്സിൻ ലഭ്യതക്കനുസരിച്ച് തുടക്കത്തിൽ മൂന്നുമാസത്തേക്കായി അനുവദിച്ച അഞ്ച് ടീമുകൾ പ്രവർത്തനം നീട്ടുന്നതും ആവശ്യമെങ്കിൽ കൂടുതൽ ടീമുകളെ അനുവദിക്കുന്നതും പരിഗണനയിലുണ്ടെന്ന് ഡോക്ടേഴ്സ് ഫോർ യു ഡയറക്ടർ ജേക്കബ് ഉമ്മൻ അരികുപുറം അറിയിച്ചു.
45 ലക്ഷം രൂപയാണ് മൂന്നുമാസത്തേക്ക് മെഡിക്കൽ ടീമിനുള്ള ചെലവ്. കൂടാതെ നൂറനാട് ലെപ്രസി സാനിറ്റോറിയം ആശുപത്രിയിൽ സ്ഥാപിക്കാൻ 1.3 കോടിയുടെ ഓക്സിജൻ ജനറേഷൻ പ്ലാൻറും മെഡിക്കൽ കോളജ് അടക്കമുള്ള ആശുപത്രികൾക്ക് നൽകാൻ 33 രൂപയുടെ ഉപകരണങ്ങളും ഡോക്ടേഴ്സ് ഫോർ യു എത്തിച്ചുകഴിഞ്ഞു. കോട്ടയം, വയനാട് ജില്ലകളിലും ഡോക്ടേഴ്സ് ഫോർ യു മെഡിക്കൽ സംഘം പ്രവർത്തിക്കുന്നുണ്ട്. പത്തനംതിട്ട ജില്ലയിലെ മുഴുവൻ സർക്കാർ ആശുപത്രികളിലേക്കും ഓക്സിജൻ കോൺസെൻേട്രറ്ററുകളും നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.