െസൽഫിയെടുത്തും ക്ഷമാപണം നടത്തിയും ശതാബ്ദി മന്ദിരത്തിലെ ആദ്യ-അവസാന 'കൗൺസിൽ'
text_fieldsആലപ്പുഴ: നഗരസഭയുടെ ശതാബ്ദി മന്ദിരത്തിൽ തിങ്കളാഴ്ച ചേർന്നത് കൗൺസിൽ യോഗമായിരുന്നില്ല. കാരണം തദ്ദേശ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടതിനാൽ നിലവിലെ ഭരണസമിതിയുടെ കാലം കഴിഞ്ഞിരുന്നു.
ദീർഘകാലത്തെ കാത്തിരിപ്പിനുശേഷം മനോഹരമായ ശതാബ്ദി മന്ദിരം ഒക്ടോബർ 23ന് ഉദ്ഘാടനം ചെയ്തെങ്കിലും കോവിഡ് പ്രോട്ടോേകാൾ മുൻനിർത്തി യോഗങ്ങൾ ഓൺലൈൻ ആക്കിയതിനാൽ കൗൺസിൽ ചേരാനായില്ല.
എന്നാൽ, അജണ്ടകളൊന്നും വെക്കാതെ പുതിയ ഹാളിൽ ചേർന്ന കൗൺസിലർമാരുടെ ഒത്തുചേരലും യാത്രപിരിയലും അനൗദ്യോഗിക 'കൗൺസി'ലായി മാറി. പുതിയ കൗൺസിൽ ഹാളിൽ വീണ്ടും കണ്ടുമുട്ടാനുള്ള ആഗ്രഹം എല്ലാവരിലുമുണ്ടായിരുന്നു.
പക്ഷേ, സ്ഥാനാർഥികൾ ആകുമെന്ന് ഉറപ്പില്ലാത്തതിനാൽ അത് മനസ്സിൽ സൂക്ഷിക്കുകയായിരുന്നു. കഴിഞ്ഞ കൗൺസിലുകളിൽ പരസ്പരം കടിച്ചുകീറിയവർ സമൂഹ അകലം പാലിച്ച് ക്ഷമാപണം നടത്തിയും തമാശ പങ്കുവെച്ചും സന്തോഷവും സ്നേഹവും കൈമാറി. പ്രതിപക്ഷ നേതാവും തലമുതിർന്ന സി.പി.എം നേതാവുമായ ഡി. ലക്ഷ്മണനോടൊത്ത് എത്ര പ്രാവശ്യം സെൽഫിയെടുത്തിട്ടും ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോന് കൊതി തീർന്നില്ല.
മുൻ ചെയർമാൻ തോമസ് ജോസഫിെൻറയും പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ മോളി ജേക്കബിെൻറയും അസാന്നിധ്യം കൗൺസിലർമാരുടെ സന്തോഷത്തിനു മങ്ങലേൽപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.