ഫസ്റ്റ് ബെൽ മുഴങ്ങി; ഇനി വിദ്യാലയങ്ങളിൽ പഠനാരവം
text_fieldsആലപ്പുഴ പറവൂർ ഗവ. ഹൈസ്കൂളിൽ നടന്ന പ്രവേശനോത്സവത്തിൽ കുട്ടികൾക്ക് അധ്യാപിക
പായസം നൽകുന്നു മനു ബാബു
ആലപ്പുഴ: പുതിയബാഗും വസ്ത്രങ്ങളും വെള്ളക്കുപ്പിയുമെല്ലാമായി അക്ഷരമുറ്റത്തേക്ക് പ്രതീക്ഷകളോടെ ചുവടുവെച്ച കുരുന്നുകളുടെ ആദ്യദിനം മഴയിൽ കുതിർന്നു. പ്രവേശനോത്സവത്തിന്റെ ‘ഫസ്റ്റ്ബെൽ’ തിങ്കളാഴ്ച മുഴങ്ങിയതോടെ വിദ്യാലയങ്ങളിൽ ഇനി പഠനകാലത്തിന്റെ ആരവമുയരും.
രാവിലെ മഴ തിമിർത്തെങ്കിലും ഉത്സവപ്രതീതിയോടെയാണ് നവാഗതരായ കുരുന്നുകളെ വരവേറ്റത്. ഇവർക്ക് കൂട്ടായി മഴയും എത്തിയതോടെ സ്കൂൾ വരാന്തയിലേക്ക് ചേക്കേറിയാണ് ഒപ്പമെത്തിയ മാതാപിതാക്കൾ സമയം ചെലവഴിച്ചത്.
ഉപജില്ലതലത്തിലും സ്കൂൾതലത്തിലും വർണാഭമായ പ്രവേശനോത്സവം നടന്നു. ആലപ്പുഴ ഗവ. നഴ്സറി സ്കൂളിൽ പുറത്തെ മഴക്കൊപ്പം അധ്യാപികയുടെ ഗാനവും ആവേശമായി. കരച്ചിലുകൾ ഏങ്ങും കേട്ടിരുന്നില്ല. കുരുന്നുകളുടെ മുഖത്ത് നിറഞ്ഞചിരിയും സന്തോഷവുമായിരുന്നു.
ഇവരിൽ ചിലർ ആദ്യദിനം സ്കൂളിലെത്തിയതിന്റെ അമ്പരപ്പ് മാറിയിരുന്നില്ല. കിട്ടിയ സമ്മാനം പുറത്തുകാത്തുനിന്ന മാതാപിതാക്കളെ കാണിക്കാനും ജനാലയിലൂടെ അതിന്റെ സന്തോഷം പങ്കിട്ടവരും ഇക്കൂട്ടത്തിലുണ്ട്. ജില്ലയിൽ 770 സ്കൂളുകളാണുള്ളത്. ഇതിൽ ജില്ല പഞ്ചായത്തിന്റെ കീഴിലുള്ള 47 സ്കൂളുകളിലും ഉൾപെടും.
ജിലതല പ്രവേശനോത്സവം കായംകുളം പത്തിയൂര്‍ പഞ്ചായത്ത് ഹൈസ്കൂളില്‍ യു.പ്രതിഭ എം.എല്‍.എ ഉദ്ഘാടനം നിർവഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി അധ്യക്ഷത വഹിച്ചു.
കലക്ടർ അലക്സ് വര്‍ഗീസ്, ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ എം.വി. പ്രിയ, ജില്ല പഞ്ചായത്തംഗങ്ങളായ കെ.ജി. സന്തോഷ്, പി.അഞ്ജു, മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡി. അംബുജാക്ഷി, പത്തിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മനു ചെല്ലപ്പന്, ആലപ്പുഴ ഡയറ്റ് പ്രിന്‍സിപ്പൽ കെ.ജെ. ബിന്ദു, ആലപ്പുഴ വിദ്യാഭ്യാസ ഉപഡയറക്ടര്‍ എ.കെ. പ്രതീഷ്, എസ്.എസ്.കെ. ഡി.പി.സി. എം. പ്രീതി, എച്ച്.എം ഇന്‍ചാര്‍ജ് കെ. ബീന തുടങ്ങിയവര്‍ പങ്കെടുത്തു.
ഉപജില്ല പ്രവേശനോത്സവം ചേര്‍ത്തല ടൗണ്‍ എല്‍.പി. സ്കൂളിൽ മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. അധ്യാപകരും വിദ്യാര്‍ഥികളും ഒരുപോലെ ഉത്സാഹിക്കുമ്പോഴാണ് പഠനപ്രക്രിയ പൂര്‍ണ്ണമാകുന്നതെന്ന് മന്ത്രി പറഞ്ഞു. നഗരസഭ അധ്യക്ഷ ഷേര്‍ളി ഭാര്ഗവന് അധ്യക്ഷത വഹിച്ചു.
വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ഏലിക്കുട്ടി ജോണ്‍, വാര്‍ഡ് കൗണ്‍സിലര്‍ അജി, എ.ഇ.ഒ എ.എസ് ബാബു, പി.ടി.എ. പ്രസിഡന്റ് മനോജ് മോന്, ടൗണ്‍ റോട്ടറി ക്ലബ് പ്രസിഡന്റ്, കെ. ലാല്‍ജി, പ്രധാനാധ്യാപിക എന്‍.ആര് സീത, പ്രിന്‍സി സുജിത്, ടി.ഒ. സല്മോന് തുടങ്ങിയവര്‍ സംസാരിച്ചു.
ചെങ്ങന്നൂര്‍ ഉപജില്ല പ്രവേശനോത്സവം മുണ്ടന്‍കാവ് ജെ.ബി. സ്കൂളില്‍ മന്ത്രി സജി ചെറിയാന് ഉദ്ഘാടനം ചെയ്തു. നഗരസഭ അധ്യക്ഷ ശോഭ വര്‍ഗീസ് അധ്യക്ഷത വഹിച്ചു. ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. സലിം, നഗരസഭ വൈസ് ചെയര്മാന് കെ.എം. ഷിബു രാജന്, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ശ്രീദേവി ബാലകൃഷ്ണന്, വാര്‍ഡ് കൗണ്‍സിലര്‍ എസ്. സുധാമണി, ചെങ്ങന്നൂര്‍ എ.ഇ.ഒ. സുരേന്ദ്രന് പിള്ള, എസ്.എം.സി. ചെയര്മാന് അനസ് പൂവാലം പറമ്പില്‍ ബി.പി.ഒ. ജി. കൃഷ്ണകുമാര്‍, പ്രധാനാധ്യാപിക എ.എസ്. ബെറ്റ്സി, കെ.ജി. വിജയ് ബാബു, രോഹിത് പി. കുമാര്‍, ഷേര്‍ളി രാജന്, പ്രവീണ്‍ വി. നായര്‍, കെ. ബൈജു, അനു അനില്‍ ,അഹമ്മദ് ലബീബ് തുടങ്ങിയവര്‍ സംസാരിച്ചു.
ചാരുംമൂട്: ഇടക്കുന്നം ഗവ. യു.പി സ്കൂളിൽ കുട്ടികളെ വിജ്ഞാനത്താലം നൽകി സ്വീകരിച്ചു. നൂറനാട് ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ശോഭ സുരേഷ്, സ്കൂൾ പ്രഥമ അധ്യാപിക ടെസി അന്ന തോമസ്, എസ്. എം. സി ചെയർമാൻ സമീർ സലിം, വിദ്യാലയ വികസന സമിതി അംഗം വൃന്ദ സുരേഷ് തുടങ്ങിയവർ നേതൃത്വം നൽകി.
വടുതല: പുതിയ തുടക്കത്തിൽ ഇരുനൂറോളം കുട്ടികൾക്ക് വർണശബളമായ പ്രവേശനം ഒരുക്കി മറ്റത്തിൽ ഭാഗം സ്കൂൾ. സമ്മാനപ്പൊതികളും മധുരവും നൽകി പ്രഥമാധ്യാപകൻ എം.കെ. അബ്ദുൽ റഹ്മാൻ കുട്ടികളെ സ്വാഗതം ചെയ്തു. എസ്.എം.സി ചെയർമാൻ കെ.പി. കബീർ അധ്യക്ഷത വഹിച്ചു.
തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. രജിത ഉദ്ഘാടനം ചെയ്തു. അരൂക്കുറ്റി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഷറഫ് വെള്ളേഴത്ത് മുഖ്യപ്രഭാഷണം നടത്തി. ജനപ്രതിനിധികളായ പി.എം. ഷാനവാസ്, ടി.കെ. മജീദ്, ഹബീബ് റഹ്മാൻ, എസ്.എം.സി വൈസ് ചെയർമാൻ വിനു ബാബു തുടങ്ങിയവർ സംസാരിച്ചു. ‘രക്ഷാകർതൃ വിദ്യാഭ്യാസം’ വിഷയത്തിൽ സീനിയർ അധ്യാപകൻ ഹുസൈബ് വടുതല ക്ലാസ് എടുത്തു.
ചേർത്തല: ഉപജില്ല പ്രവേശനോത്സവത്തിന് ചേർത്തല ടൗൺ എൽപി സ്കൂളിൽ എത്തിയ കൃഷി മന്ത്രി പി. പ്രസാദിനെ വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് സ്വീകരിച്ചത്.
അധ്യാപകർ പഠിപ്പിക്കുന്നതും വിദ്യാർത്ഥികൾ പഠിക്കുന്നതും ഉറപ്പ് വരുത്തിയാൽ മാത്രമേ വിദ്യാഭ്യാസ മേഖല മെച്ചപെടുകയുള്ളൂവെന്ന് സമ്മേളനം ഉദ്ഘാനം ചെയ്ത് മന്ത്രി പി.പ്രസാദ് പറഞ്ഞു. നഗരസഭ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ അധ്യക്ഷത വഹിച്ചു. ചേർത്തല ടൗൺ റോട്ടറി ക്ലബ് നേതൃത്വത്തിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു.
എ.ഇ.ഒ എ.എസ് ബാബു, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ഏലിക്കുട്ടി ജോൺ, പി.ടി.എ പ്രസിഡന്റ് മനോജ് മോൻ, ടൗൺ റോട്ടറി ക്ലബ് പ്രസിഡന്റ് കെ. ലാൽജി, പ്രധാനാധ്യാപിക എൻ.ആർ. സീത, വാർഡ് കൗൺസിലർ അജി, പ്രിൻസിസുജിത്, ടി.ഒ സൽമോൻ എന്നിവർ സംസാരിച്ചു.
അമ്പലപ്പുഴ: അമ്പലപ്പുഴ ഉപജില്ലതല പ്രവേശനോത്സവം നീർക്കുന്നം എസ്.ഡി.വി ഗവ. യു.പി സ്കൂളിൽ നടന്നു. എച്ച്. സലാം എം.എൽ.എ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. കാക്കാഴം ഗവ. ഹയർ സെക്കൻഡറി, അമ്പലപ്പുഴ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളുകളിലെയും പ്രവേശനോത്സവം എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു.
അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ഹാരിസ്, എസ്.എം.സി ചെയർമാൻമാരായ വി. ഷിബു, ശ്രീജ രതീഷ് തുടങ്ങിയവർ അധ്യക്ഷതവഹിച്ചു.
പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ വി. ധ്യാനസുതൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം വി. അനിത, പഞ്ചായത്ത് അംഗങ്ങളായ സുനിത പ്രദീപ്, ലേഖ മോൾ സനിൽ, സുഷമ രാജീവ്, എ.ഇ.ഒ എസ്. സുമാദേവി, എസ്.എം.സി ചെയർമാൻ പ്രശാന്ത് എസ്. കുട്ടി, പ്രഥമാധ്യാപകരായ എ. നദീറ, ജി.വി. അഞ്ജന, വി. ഫാൻസി, പ്രിൻസിപ്പല്‍മാരായ എസ്. ശശികുമാരി, കെ.എച്ച്. ഹനീഷ, വി.എച്ച്.എസ്.സി പ്രിൻസിപ്പാൾ മേരി ഷീബ, എസ്.എം.സി അംഗങ്ങൾ, അധ്യാപകർ എന്നിവർ സംസാരിച്ചു.
ചാരുംമൂട്: മാവേലിക്കര സബ് ജില്ലതല പ്രവേശനോത്സവം പാലമേൽ ഗവ.എൽ.പി സ്കൂളിൽ എം.എസ്. അരുൺ കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നൂറനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന സുരേഷ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ജി. അജികുമാർ നവാഗതരായ കുരുന്നുകളെ സ്വീകരിച്ചു. സ്ഥിരം സമിതി അധ്യക്ഷ ഗീത അപ്പുക്കുട്ടൻ പ്രവേശനോത്സവ സന്ദേശം നൽകി.
യൂണിഫോം വിതരണം ഗ്രാമപഞ്ചായത്ത് അംഗം ആർ. വിഷ്ണു നിർവഹിച്ചു. അക്കാദമിക മാസ്റ്റർ പ്ലാൻ സമഗ്ര ശിക്ഷ കേരളം മാവേലിക്കര ബി.പി.സി പി. പ്രമോദ് പ്രകാശനം ചെയ്തു. വി.പി. സോണി, ബി. ശിവപ്രസാദ്, ഉപജില്ല വിദ്യാഭ്യാസ ഓഫിസർ എൻ. ഭാമിനി ദാസ്, സ്കൂൾ പ്രഥമ അധ്യാപിക സൂസൻ കെ. വർഗീസ് തുടങ്ങിയവർ സംസാരിച്ചു.
താമരക്കുളം ഗ്രാമപഞ്ചായത്തുതല സ്കൂൾ പ്രവേശനോത്സവം ചാരുമൂട് സെന്റ് മേരീസ് എൽ.പി.എസിൽ പ്രസിഡന്റ് ജി. വേണു ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷ ആർ. ദീപ അധ്യക്ഷത വഹിച്ചു.
ചത്തിയറ ഗവ.എൽ.പി സ്കൂളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. വേണു ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയർമാൻ അബ്ദുൽ റഫീഖ് അധ്യക്ഷത വഹിച്ചു.മുഖ്യാതിഥിയായ ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. രജനി പ്രവേശനോത്സവ സന്ദേശം നൽകി.
പാലമേൽ ഗ്രാമ പഞ്ചായത്തുതല പ്രവേശനോത്സവം പയ്യനല്ലൂർ ഗവ.എൽ.പി എസിൽ പ്രസിഡന്റ് ബി. വിനോദ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം രതി അധ്യക്ഷത വഹിച്ചു.
ചുനക്കര ഗ്രാമപഞ്ചായത്തുതല പ്രവേശനോത്സവം ചുനക്കര ഗവ.യു.പി.എസിൽ പ്രസിഡന്റ് അഡ്വ. കെ.ആർ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയർമാൻ റനീഷ് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷൻ വി.കെ. രാധാകൃഷ്ണൻ, പഞ്ചായത്ത് അംഗം പി.എം. രവി, വികസന സമിതി ചെയർമാൻ മണിക്കുട്ടൻ ഇ-ഷോപ്പി എന്നിവർ സന്ദേശം നൽകി.
ചത്തിയറ വി.എച്ച്.എസ്.എസിൽ പ്രവേശനോത്സവം കടമ്പനാട് ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എസ്. ഹരികുമാർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി.ബി. ഹരികുമാർ,സ്കൂൾ മാനേജർ കെ.എൻ. ഗോപാലകൃഷ്ണൻ എന്നിവർ സന്ദേശം നൽകി.
താമരക്കുളം വി.വി.എച്ച്.എസ്.എസിൽ ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. രജനി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എസ്. ഷാജഹാൻ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ പി. രാജേശ്വരി സന്ദേശം നൽകി.
കായംകുളം: സ്കൂൾ പ്രവേശനോത്സവത്തിന്റെ നഗരസഭതല ഉദ്ഘാടനം ടൗൺ യു.പി സ്കൂളിൽ നഗരസഭ ചെയർപേഴ്സൻ പി. ശശികല നിർവഹിച്ചു. കൗൺസിലർ നാദിർഷ അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ ജെ. ആദർശ്, സ്ഥിരം സമിതി അധ്യക്ഷരായ എസ്. കേശുനാഥ്, ഷാമില അനിമോൻ തുടങ്ങിയവർ സംസാരിച്ചു.
കായംകുളം കിറ്റ് ഇംഗ്ലീഷ് സ്കൂളിൽ നടന്ന പ്രവേശനോത്സവം ഐഡിയൽ ട്രസ്റ്റ് ചെയർമാൻ ഒ. അബ്ദുല്ലക്കുട്ടി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് മുഹമ്മദ് അസ്ലം അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ. എം.എസ്. സമീം, രാജി ആർ. കൃഷ്ണ, വി.എ. ഷഹാൽ, എച്ച്. സിയാദ്, ഇ. സക്കീർ, അഷറഫ് ക്വാളിറ്റി, മുഹിയുദ്ദീൻ ഷാ, പ്രഫ. അബ്ദുല്ലക്കുട്ടി, സക്കീർ ഹുസൈൻ പൊന്നാരം, നവാസ് ആലയിൽ, സുനിത, ഷീബ തുടങ്ങിയവർ സംസാരിച്ചു.
കറ്റാനം: ഭരണിക്കാവ് പഞ്ചായത്തുതല പ്രവേശനോത്സവം കറ്റാനം എം.ടി.യു.പി സ്കൂളിൽ പ്രസിഡന്റ് എസ്. ദീപ ഉദ്ഘാടനം ചെയ്തു. നിഷ സത്യൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സുരേഷ് പി. മാത്യു പഠനോപകരണ വിതരണം നിർവഹിച്ചു. സ്കൂൾ ലോക്കൽ മാനേജർ ബിജു സാം മുഖ്യപ്രഭാഷണം നിർവഹിച്ചു. ഐ.വി. പ്രദീപ്, വി. അനിൽ ബോസ്, റവ. ബിനോയ് എബ്രഹാം എന്നിവർ സംസാരിച്ചു.
കൃഷ്ണപുരം : കാപ്പിൽമേക്ക് തേവലപ്പുറം ഗവ.എൽ.പി സ്കൂളിലെ പ്രവേശനോത്സവം കൗൺസിലർ ബിദു രാഘവൻ ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയർപേഴ്സൻ മുബീന അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ഇൻ ചാർജ് ലതാകുമാരി, ശ്രീലത ജ്യോതികുമാർ, കെ. വിശ്വനാഥൻ തുടങ്ങിയവർ സംസാരിച്ചു.
ആലപ്പുഴ: മർകസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രവേശനോത്സവം മാനേജർ അയ്യൂബ് ഉദ്ഘാടനം നിർവഹിച്ചു. ട്രസ്റ്റ് ചെയർമാൻ ഹസൻ കുഞ്ഞ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ സുജാതമ്മ, പൂർവ വിദ്യാർഥികളായ അഫീഫ് ഖാൻ, അക്ബർ അലി, സുമയ്യ ഇക്ബാൽ, ട്രസ്റ്റ് അംഗം അമീൻ, റമീസ റഹീം തുടങ്ങിയവർ സംസാരിച്ചു.
ആലപ്പുഴ: ആലപ്പുഴ ലജ്നത്തുൽ മുഹമ്മദിയ ഹൈസ്കൂൾ പ്രവേശനോത്സവം ലീഗൽ സർവിസസ് അതോറിറ്റി ജില്ല സെക്രട്ടറിയും ആലപ്പുഴ സബ് ജഡ്ജുമായ പ്രമോദ് മുരളി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ എ.എം. നസീർ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ടി.എ. അഷ്റഫ് കുഞ്ഞാശാൻ, ജനറൽ സെക്രട്ടറി ഫൈസൽ ഷംസുദ്ദീൻ, ഷാജി ജമാൽ, കൗൺസിലർ പി. രതീഷ്, എസ്.എം. അസ്ലം, എ.കെ. ഷുബി, ഹെഡ് മിസ്ട്രസ്റ്റ് ഇ. സീന, സിറാജുദ്ദീൻ നിസാമി, സൈഫു തുടങ്ങിയവർ സംസാരിച്ചു.
എടത്വ സെന്റ് അലോഷ്യസിൽ മൂന്ന് ജോടി ഇരട്ടകളും, മൂവര്‍ സംഘവും
എടത്വ: എടത്വ സെന്റ് അലോഷ്യസ് എല്‍.പി സ്കൂളില്‍ മൂന്ന് ജോടി ഇരട്ടക്കുട്ടികള്‍ ഒന്നാം ക്ലാസിലെത്തി. അവരോടൊപ്പം കുഞ്ഞനിയനും അനിയത്തിമാരായി യു.കെ.ജിയിലേക്ക് മൂവര്‍ സംഘവുമെത്തി.
എടത്വ സെന്റ് അലോഷ്യസ് എല്‍.പി സ്കൂളില്‍ പ്രവേശനത്തിനെത്തിയ മൂന്ന് ജോടി ഇരട്ടക്കുട്ടികളും മൂവർ സംഘവും അധ്യാപകർക്കൊപ്പം
തലവടി ആനപ്രമ്പാല്‍ വടക്ക് കൊച്ചുപറമ്പില്‍ ടിജോ മാത്യുവിന്റെയും അന്നമ്മ മാത്യുവിന്റെയും മക്കളായ ഇവാന് ടിജോ, ഈദന്‍ ടിജോ, എടത്വ ചങ്ങങ്കരി കല്ലുപുരക്കല്‍ ജോജി കെ. ജോസഫ്, അഞ്ജു ജോസഫ് എന്നിവരുടെ മക്കളായ ജറമി ജോസഫ്, ജോര്‍ദാന്‍ ജോസഫ്, മിത്രക്കരി പുതുക്കരി കൂലിപ്പുരക്കല്‍ കൃഷ്ണകുമാറിന്റെയും വിദ്യാകുമാരിയുടെയും മക്കളായ കെ.കെ. അഭിഷേക്, കെ.കെ. അര്‍ച്ചന എന്നിവരാണ് ഒന്നാം ക്ലാസില്‍ പ്രവേശിച്ചത്.
ഇവരോടൊപ്പം മുണ്ടകത്തില്‍ ചാക്കോ തോമസ് ജിജി ജോര്‍ജ് ദമ്പതികള്‍ക്ക് ഒറ്റ പ്രസവത്തിലൂടെ ജനിച്ച മരിയ ചാക്കോ, എലിസബത്ത് ചാക്കോ, സോളമന് ചാക്കോ എന്ന മൂവർ സംഘം യു.കെ.ജിയിലേക്കും പ്രവേശിച്ചു.
മറ്റ് വിദ്യാർഥികള്‍ക്കൊപ്പം പ്രധാനാധ്യാപിക റോസ് കെ. ജേക്കബ്, അധ്യാപകരായ റോസ്ലിന് സ്റ്റാനി, സിസ്റ്റര്‍ അനിറ്റ്, നിഷ ആന്‍സി എസ്, തോമസ് മാത്യു, ലിസ സാജു, മോനിഷ, എലിസബത്ത് ആന്റണി, ബിനി സോനു എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. സെന്റ് അലോഷ്യസ് എല്‍.പി സ്കൂളില്‍ ഒന്നാം ക്ലാസിലേക്ക് പുതിയതായി 40 കുട്ടികളാണ് പ്രവേശിച്ചത്.
മലയാളത്തെ നെഞ്ചേറ്റി ബംഗാളിന്റെ മക്കൾ
കായംകുളം: പ്രവേശനോത്സവത്തിൽ മലയാളത്തെ സ്നേഹിക്കുന്ന ബംഗാളി കുട്ടികൾ ശ്രദ്ധേയരായി. എം.എസ്.എം എൽ.പി സ്കൂളിലാണ് ബംഗാളി കുട്ടികൾ പഠിക്കാൻ എത്തിയത്. നഗരത്തിൽ സ്ഥിര താമസമാക്കിയവരുടെ മക്കളായ മുസറത്ത് കാത്തൂൻ, ജൈനബ് ഖാത്തൂൻ, അഹ്മദ് റാസ ഒന്നാം ക്ലാസിലും സബീന പ്രവീൻ, അഹ്മദ് രാജ, അസ്മിൻ ഖാത്തൂൻ എന്നിവർ രണ്ടാം ക്ലാസിലും.
കായംകുളം എം.എസ്.എം. എൽ.പി സ്കൂളിൽ പ്രവേശനം നേടിയ ബംഗാളി കുട്ടികൾ
മുഷ്താഖ് ഖാത്തൂൻ മൂന്നിലും ഷഹിൽ രാജ് നാലിലുമാണ് ചേർന്നത്. വാർഡ് കൗൺസിലർ ഷീജ റഷീദ് ഉദ്ഘാടനം ചെയ്തു. പി.ടി.എ വൈസ് പ്രസിഡന്റ് താജുദ്ദീൻ ഇല്ലിക്കുളം അധ്യക്ഷത വഹിച്ചു. എച്ച്.എം ശാരി ദാസ്, ഹൈസ്കൂൾ പി.ടി.എ പ്രസിഡന്റ് സുധീർ ഫർസാന, ഷീബ, റംലത്ത്, ഷാനിദ, റഫീഖ് തുടങ്ങിയവർ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.