അന്ധകാരനഴി: ഫിഷറീസ് വകുപ്പിെൻറ അഭിപ്രായം തേടി മനുഷ്യാവകാശ കമീഷൻ
text_fieldsആലപ്പുഴ: കടക്കരപ്പള്ളി, പട്ടണക്കാട്, തുറവൂർ, കുത്തിയതോട്, കോടംതുരുത്ത് പഞ്ചായത്തുകളിലെ ആയിരത്തിലധികം വീട്ടുകാർ അനുഭവിക്കുന്ന വെള്ളക്കെട്ടിനെത്തുടർന്നുള്ള ദുരിതങ്ങൾക്ക് പരിഹാരം കാണാൻ ഫിഷറീസ് വകുപ്പിനെക്കൂടി കേൾക്കാൻ സംസ്ഥാന മനുഷ്യാവകാശ കമീഷൻ തീരുമാനിച്ചു.
അന്ധകാരനഴി പദ്ധതിപ്രദേശം സന്ദർശിച്ചശേഷം കമീഷൻ അംഗം വി.കെ. ബീനാകുമാരി ആലപ്പുഴ െഗസ്റ്റ് ഹൗസിൽ വിളിച്ച ഉദ്യോഗസ്ഥതല അവലോകന യോഗത്തിൽ ഫിഷറീസ് വകുപ്പ് പ്രതിനിധികൾ പങ്കെടുത്തിരുന്നില്ല. ഒരു യോഗം കൂടി വിളിക്കും. സബ് കലക്ടർ ഉൾപ്പെടെയുള്ളവരും ജനപ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.
അന്ധകാരനഴി-വെട്ടക്കൽ ജനകീയ കൂട്ടായ്മക്കുവേണ്ടി സെക്രട്ടറി കവിരാജ് സമർപ്പിച്ച പരാതിയിലാണ് നടപടി. അതിവർഷവും പ്രളയവും കൈയേറ്റവും മാലിന്യനിക്ഷേപവും തോടുകളിലെ നീരൊഴുക്ക് തടസ്സപ്പെടുത്തിയത് കാരണമാണ് വെള്ളക്കെട്ട് ഉണ്ടാകുന്നതെന്ന് ജില്ല ഭരണകൂടം അറിയിച്ചു. അടിയന്തരമായി ഷട്ടർ തുറക്കണമെന്നും മണൽ നീക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
പരാതികൾ രണ്ടാഴ്ചക്കകം എഴുതി നൽകാൻ കമീഷൻ ആവശ്യപ്പെട്ടു. ബന്ധപ്പെട്ട വകുപ്പുകളുടെ നിഷ്ക്രിയത്വം കാരണമാണ് തങ്ങൾ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരുന്നതെന്ന് പരാതിക്കാരൻ ബോധിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.