യുവാവ് ആത്മഹത്യചെയ്ത സംഭവം; കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്ന് ബന്ധുക്കള്‍
text_fieldsആലപ്പുഴ: യുവാവ് ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ സംഭവത്തിൽ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ പരാതി നൽകി. വാടക്കൽ കറുകപ്പറമ്പിൽ ജിനുവാണ് അഞ്ചിന് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ മാസം 21ന് ജിനു സഞ്ചരിച്ച ബൈക്ക് ഇ.എസ്.ഐ ജങ്ഷനിൽവെച്ച് ഒരു പ്ലസ് വൺ വിദ്യാർഥിയെ തട്ടിയിരുന്നു. മറ്റൊരാളുടെ ബൈക്കായിരുന്നു ജിനു ഓടിച്ചിരുന്നത്. അതുകൊണ്ട് നിർത്താതെ പോയി.
എന്നാൽ, ബൈക്ക് ഓടിച്ച ജിനുവിനെതിരെ കുട്ടിയുടെ ബന്ധുവായ യുവതി സൗത്ത് പൊലീസിൽ പരാതി നൽകി. ഇതിനുശേഷം യുവതി ജിനുവിനെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി ബന്ധുക്കൾ ആരോപിച്ചു. ജിനുവിന് ലൈസൻസില്ലെന്നും പൊലീസ് കേസെടുക്കുമെന്നും പരാതി പിൻവലിക്കാൻ നഷ്ടപരിഹാരം ആവശ്യപ്പെട്ടെന്നും പറയുന്നു. മാനസിക സംഘർഷമാണ് ജിനുവിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ബന്ധുക്കൾ പൊലീസിന് മൊഴി നൽകിയിരുന്നു.
ജിനുവിന്റെ സംസ്കാര ചടങ്ങ് ദിവസം സുഹൃത്തുക്കളും ബന്ധുക്കളും നാട്ടുകാരും യുവതിയുടെ വീടിന് മുന്നിൽ പ്രതിഷേധം നടത്തിയിരുന്നു. ഇതിനിടെ യുവതിയുടെ വീടിനുനേരെ തീവെപ്പ് ഉണ്ടായി. ഇതിനെതിരെ പ്രതിഷേധക്കാരിൽ ചിലർക്കെതിരെയും സൗത്ത് പൊലീസ് കേസെടുത്തിരുന്നു. എന്നാൽ, മകന്റെ മരണത്തിന് കാരണക്കാരിയായ യുവതിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ചയാണ് ബന്ധുക്കൾ വീണ്ടും പരാതി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.