ദുരൂഹത നീങ്ങി; അസ്ഥികൂടം വൈദ്യപഠനത്തിന് ഉപയോഗിച്ചതെന്ന് പരിശോധനഫലം
text_fieldsആലപ്പുഴ: കല്ലുപാലത്തിന് സമീപം പഴയ കെട്ടിടം പൊളിക്കുന്നതിനിടെ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയ മനുഷ്യെൻറ അസ്ഥികൂടങ്ങൾ വൈദ്യപഠനത്തിന് ഉപയോഗിച്ചതാണെന്ന് ശാസ്ത്രീയ പരിശോധനഫലം. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ േഫാറൻസിക് വിഭാഗം മേധാവി ഡോ. രഞ്ജുവിെൻറ നേതൃത്വത്തിൽ നടത്തിയ വിശദ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്.
മെഡിക്കൽ വിദ്യാർഥികൾ ശരീരശാസ്ത്രം പഠിക്കുന്നതിന് പല മൃതദേഹങ്ങളിൽനിന്ന് ശേഖരിച്ച അസ്ഥികളാണിതെന്നാണ് നിഗമനം. 10 ദിവസത്തിനകം പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയാൽ കാലപ്പഴക്കം അടക്കമുള്ള കാര്യങ്ങളിൽ കൂടുതൽ വ്യക്തതവരുമെന്ന് സൗത്ത് പൊലീസ് പറഞ്ഞു.
ഇതിനൊപ്പം പഴയവീട്ടിൽ വാടകക്ക് താമസിച്ച ഡോക്ടർമാരുടെയും മെഡിക്കൽ വിദ്യാർഥികളുടെയും അടക്കമുള്ളവരുടെ മൊഴിയെടുക്കും.
ഞായറാഴ്ച രാവിലെ 10.30നായിരുന്നു കേസിനാസ്പദമായ സംഭവം. വ്യാപാരിയായ കണ്ണെൻറ ഉടമസ്ഥതയിലുള്ള പഴയകെട്ടിടം പൊളിക്കുന്നതിനിടെ രണ്ട് തലയോടുകളുടെയും കൈകളുടെയും വാരിയെല്ലിെൻറയും ഭാഗങ്ങളാണ് ലഭിച്ചത്.
കാടുപിടിച്ച സ്ഥലത്ത് ഇഴജന്തുക്കളുടെ ശല്യമുള്ളതായി സമീപവാസികളുടെ പരാതിയിൽ സ്ഥലഉടമ എക്സ്കവേറ്റർ ഉപയോഗിച്ച് കാട് നീക്കുന്നതിനിനൊപ്പം ജീർണാവസ്ഥയിലായ വിറകുപുര പൊളിക്കുന്നതിനിടെയാണ് അസ്ഥികൂടങ്ങൾ കണ്ടെത്തിയത്. കേസെടുത്ത പൊലീസ്, പഴയവീട്ടിൽ വാടകക്ക് താമസിച്ച ഡോക്ടർമാർ അടക്കമുള്ളവരുടെയും മുൻകാല കെട്ടിട ഉടമകളുടെയും വിവരങ്ങൾ ശേഖരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.