രാത്രിയിൽ തിരിച്ചറിയാൻ; തെരുവുനായ്ക്കൾക്ക് റിഫ്ലക്ടീവ് കോളർ
text_fieldsആലപ്പുഴ: തെരുവുനായ് ശല്യം ഒഴിവാക്കാൻ മാരാരിക്കുളം വടക്ക് പഞ്ചായത്ത് ഊര്‍ജിത നടപടികള്‍ക്ക് തുടക്കം കുറിച്ചു. തെരുവ് നായ്ക്കളെ വന്ധ്യംകരിക്കുന്നതിന് ലക്ഷ്യമിട്ട് സര്‍ക്കാര്‍ നടപ്പാക്കിയ എ.ബി.സി പദ്ധതിയും പഞ്ചായത്തില്‍ പുനരുജ്ജീവിപ്പിച്ചു.
തെരുവു നായ്ക്കള്‍ മൂലം റോഡപകടങ്ങള്‍ ഉണ്ടാകുന്ന സാഹചര്യം കുറയ്ക്കുന്നതിന് നായ്ക്കള്‍ക്ക് റിഫ്ലക്ടീവ് കോളര്‍ ഇടുന്നതിനുള്ള നടപടികളും തുടങ്ങിയിട്ടുണ്ട്. കണിച്ചുകുളങ്ങര മൃഗാശുപത്രിയില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡൻറ് സുദര്‍ശന ഭായി പദ്ധതി ഉദ്ഘാടനം ചെയ്തു.
പദ്ധതി ജില്ലയില്‍ ആദ്യമായി നടപ്പാക്കുന്നത് ഇവിടെയാണ്. വന്ധ്യംകരണ ശസ്ത്രക്രിയക്ക് വിധേയമായ നായ്ക്കളെ തിരിച്ചറിയാനും രാത്രികാലത്ത് വാഹനയാത്രികര്‍ക്ക് ഉണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കാനും കോളറുകള്‍ സഹായിക്കും. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കോളര്‍ അപ്പ് സംഘടനയുടെ പ്രതിനിധി രാധിക വൊക്കാര്ക്കറാണ് കോളറുകള്‍ സൗജന്യമായി നല്‍കുന്നത്. ആദ്യഘട്ടത്തില്‍ 100 കോളറുകളാണ് ഇവര്‍ ലഭ്യമാക്കിയത്. പഞ്ചായത്ത് വൈസ് പ്രസിഡൻറ് സി.സി. ഷിബു അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.