Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഷാൻ വധം; പ്രതികളുടെ...

ഷാൻ വധം; പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട്​ സർക്കാർ ഹൈകോടതിയിൽ

text_fields
bookmark_border
Court
cancel

ആ​ല​പ്പു​ഴ: എ​​സ്.​​ഡി.​​പി.​​ഐ സം​​സ്ഥാ​​ന ​സെ​​ക്ര​​ട്ട​​റി അ​​​ഡ്വ. കെ.​​എ​​സ്. ഷാ​​ൻ വ​​ധ​​ക്കേ​​സി​​ലെ 10 പ്ര​തി​ക​ളു​ടെ ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്ന സ​ർ​ക്കാ​റി​ന്‍റെ ഹ​ര​ജി​യി​ൽ ഹൈ​കോ​ട​തി​യു​​ടെ നോ​ട്ടീ​സ്.

ആ​ർ.​എ​സ്.​എ​സ്-​ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​രാ​യ പ്ര​തി​ക​ൾ​ക്ക്​ സെ​ഷ​ൻ​സ്​ കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ച​ത്​ ച​ട്ട​ങ്ങ​ൾ ലം​ഘി​ച്ചാ​ണെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്​ ഹ​ര​ജി. ജാ​മ്യം റ​ദ്ദാ​ക്കാ​ൻ ആ​ല​പ്പു​ഴ അ​ഡീ. സെ​ഷ​ൻ​സ്​ കോ​ട​തി​യി​ൽ പ്രോ​സി​ക്യൂ​ഷ​ൻ അ​പേ​ക്ഷ ന​ൽ​കി​യെ​ങ്കി​ലും ക​ഴി​ഞ്ഞ ഏ​പ്രി​ലി​ൽ ത​ള്ളി​യി​രു​ന്നു. ജാ​​മ്യം റ​​ദ്ദാ​​ക്കാ​ൻ ഹൈ​​കോ​​ട​​തി​​യി​​ലാ​​ണ്​ ഹ​ര​ജി ന​ൽ​കേ​ണ്ട​തെ​ന്ന്​ വ്യ​ക്ത​മാ​ക്കി​യാ​ണ്​ ഹ​ര​ജി ത​ള്ളി​യ​ത്.

ഇ​തേ​തു​ട​ർ​ന്നാ​ണ്​ സ​ർ​ക്കാ​ർ ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. പ്ര​തി​ക​ൾ ന​ട​ത്തി​യ ഗു​രു​ത​ര കു​റ്റ​കൃ​ത്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ൾ പ​രി​ഗ​ണി​ച്ച്​ ശ​രി​യാ​യി മ​ന​സ്സി​രു​ത്താ​തെ​യാ​ണ്​ സെ​ഷ​ൻ​സ്​ കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ച​തെ​ന്ന്​ ഹ​ര​ജി​യി​ൽ പ​റ​യു​ന്നു. ഒ​ന്നാം പ്ര​തി​യ​ട​ക്കം ഒ​ട്ടേ​റെ ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്. സ്വേ​ച്ഛാ​പ​ര​വും ശ​രി​യ​ല്ലാ​ത്ത​തും നി​യ​മ വി​രു​ദ്ധ​വു​മാ​യ തീ​രു​മാ​ന​ത്തി​ലൂ​ടെ​യാ​ണ്​ ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

അ​തി​നാ​ൽ റ​ദ്ദാ​ക്ക​ണ​മെ​ന്നാ​ണ്​ ഹ​ര​ജി​യി​ലെ ആ​വ​ശ്യം. ഷാ​ൻ വ​ധ​ക്കേ​സി​ൽ നേ​ര​ത്തേ കു​​റ്റ​​പ​​ത്രം ന​ൽ​കി​യ​താ​ണ്. ഈ ​കു​റ്റ​പ​ത്രം മ​​ട​​ക്ക​​ണ​​മെ​​ന്ന​ പ്ര​​തി​​ക​​ളു​​ടെ ആ​​വ​​ശ്യം കോ​​ട​​തി ത​​ള്ളി​​യി​​രു​​ന്നു. 2021 ഡി​​സം​​ബ​​ർ 18ന്​ ​​മ​​ണ്ണ​​ഞ്ചേ​​രി-​പൊ​​ന്നാ​​ട് റോ​​ഡി​​ൽ കു​​പ്പേ​​ഴം ജ​​ങ്​​​ഷ​​നി​​ൽ​​ വെച്ച്​ ഷാ​​നെ കാ​​ർ ഇ​​ടി​​ച്ചു​വീ​​ഴ്​​​ത്തി​​യ​​ശേ​​ഷം അ​​ഞ്ചം​​ഗ ​സം​​ഘം വെ​​ട്ടി​​ക്കൊ​​ല​​പ്പെ​​ടു​​ത്തു​​ക​​യാ​​യി​​രു​​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsAlappuzha NewsMurderShan Murder
News Summary - The Shan Assassination- The government has requested the High Court to cancel the bail of the accused
Next Story