പുഴുവരിച്ച് പഴം, ബദാം; ബേക്കറി സാധനങ്ങൾ പിടികൂടി നശിപ്പിച്ചു
text_fieldsആലപ്പുഴ: നഗരത്തിൽ വീണ്ടും പഴകിയ ഭക്ഷണം പിടികൂടി. ബേക്കറിയിലെ സാധനങ്ങൾ നശിപ്പിച്ചു. മാലിന്യം അലക്ഷ്യമായി കൈകാര്യം ചെയ്ത അഞ്ച് സ്ഥാപനങ്ങൾക്ക് പിഴചുമത്തി.
ആലപ്പുഴ നഗരസഭ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിലാണ് പഴകിയ ഭക്ഷണസാധനങ്ങള്‍ പിടികൂടിയത്. ആലപ്പുഴ ജനറല്‍ ആശുപത്രി ജങ്ഷനില്‍ രാമവർമ ക്ലബിന് എതിര്‍വശമുള്ള മൂണ്‍ ബേക്കറിയിൽനിന്നാണ് ഭക്ഷ്യയോഗ്യമല്ലാത്ത സാധനങ്ങൾ പിടികൂടിയത്.
ജ്യൂസിനായി വെച്ചിരുന്ന പുഴുവരിച്ച പഴങ്ങള്‍, കാലാവധി കഴിഞ്ഞ ഒമ്പത് പാക്കറ്റ് പാല്, എലിയോ ക്ഷുദ്രജീവികളോ കടിച്ച ഫ്രൂട്സ്, ചോക്ലേറ്റ് പാക്കറ്റുകള്‍, ജാറില്‍ സൂക്ഷിച്ച ഡ്രൈ ഫ്രൂട്സ് ചെറി, പുഴുവരിച്ച ബദാം, കശുവണ്ടി, ഉപയോഗശൂന്യമായ പാക്കറ്റ് പലഹാരങ്ങള്‍ എന്നിവയാണ് പിടികൂടിയത്. പിന്നീടിവ നശിപ്പിച്ചു.
പള്ളാത്തുരുത്തി ഫുഡ്ലാൻഡ് റസ്റ്റാറന്റ്, കളര്‍കോട് വാര്‍ഡില്‍ സജീസ് ബോട്ടിങ് കോര്‍ണര്‍, കള്ളുഷാപ്പ്, പ്രകാശ് സ്റ്റോഴ്സ്, കൈതവന അശോക ബേക്കറി, പ്രിയ ബേക്കറി എന്നിവിടങ്ങളിൽ മാലിന്യം അലക്ഷ്യമായി കൈകാര്യം ചെയ്തതിന് പിഴ ചുമത്തി. പരിശോധനക്ക് സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇൻസ്പെക്ടർ കെ. കൃഷ്ണമോഹൻ, പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടർമാരായ ഐ. കുമാർ, ഷബീന അഷ്റഫ്, ടെന്‍ഷി സെബാസ്റ്റ്യന്‍, വിനീത പി. ദാസന് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.