കനാൽ കവിഞ്ഞ് വെള്ളം കയറി; അനാഥാലയത്തിലെ കുട്ടികളുടെ ജീവിതം ദുരിതത്തിൽ
text_fieldsപാണ്ടനാട്: കനാൽ കവിഞ്ഞൊഴുകി വെള്ളം കയറിയതിനെ തുടർന്ന് കൃഷ്ണപ്രിയ ബാലാശ്രമത്തിലെ അന്തേവാസികളുടെ ജീവിതം ദുരിതത്തിൽ. 20 കുട്ടികളും ആറ് ജീവനക്കാരുമുള്ള ബാലാശ്രമത്തിൽ പി.ഐ.പി കനാൽ കരകവിഞ്ഞാണ് വെള്ളമെത്തിയത്. അശാസ്ത്രീയ പമ്പിംഗ്, കനാൽ കൈയേറ്റം, കനാൽ വൃത്തിയാക്കാത്തതുമാണ് വെള്ളം കര കവിഞ്ഞൊഴുകി ഭക്ഷണഹാളിലുൾപ്പടെ നിറയുകയും കിണറ്റിലെ വെള്ളത്തിൽ കലരുകയും ചെയ്തത്.
വർഷങ്ങളായി നിലനിൽക്കുന്ന പ്രശ്നമാണ്. കഴിഞ്ഞ വർഷവും എം.എൽ.എ, കലക്ടർ അടക്കം പരാതികളയച്ചെങ്കിലും നടപടികളുമുണ്ടായില്ല. കോളിഫോം ബാക്ടീരിയ ഉൾപ്പെടെ പമ്പയാറ്റിലെ മലിനജലം കിണർ വെള്ളത്തിൽ കലരുന്നത് മൂലം അന്തേവാസികൾക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടാകുന്നുണ്ട്. കനാലിന്റെ ശേഷിയിലും കൂടുതൽ ജലം പമ്പ് ചെയ്യുന്നതു മൂലം ഇക്കുറി കൂടുതൽ വെള്ളം കയറുന്ന അവസ്ഥയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.