യുവതി കാറിൽ മരിച്ച സംഭവത്തിൽ യുവാവിനെ വെറുതെവിട്ടു
text_fieldsആലപ്പുഴ: ടൗണില്‍ യുവതിയെ കാറില്‍ മരിച്ചനിലയില്‍ കണ്ട സംഭവത്തില്‍ പ്രതിചേർക്കപ്പെട്ട യുവാവിനെ വെറുതെവിട്ടു. മാരാരിക്കുളം ആറാട്ടുകുളം വീട്ടില്‍ രാജു തോമസിനെയാണ് (രാജു-38) ആലപ്പുഴ അഡീഷനല്‍ സെഷന്‍സ് ജഡ്ജി എ. ഇജാസ് വെറുതെവിടാൻ ഉത്തരവിട്ടത്.
2008 ഡിസംബര്‍ 11നാണ് കേസിനാസ്പദ സംഭവം. കനാല്‍ വാര്‍ഡില്‍ ദര്‍ശനയില്‍ സീമയാണ് (32) മരിച്ചത്. 1994 മുതല്‍ രാജുവുമായി ഇവർ പ്രണയത്തിലായിരുന്നു.
വിവാഹം കഴിക്കണമെന്ന പെണ്‍കുട്ടിയുടെ ആവശ്യത്തില്‍നിന്ന് രാജു പിന്മാറിയതോടെ മറ്റൊരാളെ വിവാഹം കഴിച്ചെങ്കിലും പിന്നീട് വിവാഹമോചനം തേടി. സംഭവദിവസം ഉച്ചക്ക് തൃപ്പൂണിത്തുറ രജിസ്ട്രാര്‍ ഓഫിസിൽ വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് ആലപ്പുഴ കൊട്ടാരപ്പാലത്തിന് സമീപത്തുനിന്ന് സീമയെ വാഗൺആര്‍ കാറില്‍ കയറ്റി കറങ്ങിയെങ്കിലും വാഗ്ദാനത്തിൽനിന്ന് പിന്മാറി. ഇതോടെ യുവതി കൈവശം കരുതിയിരുന്ന പൊട്ടാസ്യം സയനേഡ് കഴിച്ച് ജീവനൊടുക്കിയെന്നായിരുന്നു കേസ്.
ആലപ്പുഴ സൗത്ത് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ രാജുവിനെ ആലപ്പുഴ അസിസ്റ്റൻറ് സെഷന്‍സ് കോടതി അഞ്ചുവര്‍ഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചിരുന്നു. ഈ വിധിക്കെതിരെ സമര്‍പ്പിച്ച അപ്പീലിലാണ് വെറുതെവിട്ടത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.