പുറക്കാട് മീൻപിടിത്ത വള്ളങ്ങളിൽ മോഷണം: പ്രൊപ്പല്ലറിനും രക്ഷയില്ല; പെട്രോളും അടിച്ചു മാറ്റി
text_fieldsഅമ്പലപ്പുഴ: നങ്കൂരമിട്ടിരുന്ന നിരവധി മത്സ്യ ബന്ധന വള്ളങ്ങളുടെ പ്രൊപ്പല്ലറുകളും പെട്രോളും കവർന്നു. പുറക്കാട് ജംഗ്ഷന് തെക്ക് ഭാഗത്ത് നങ്കൂരമിട്ടിരുന്ന വേദവ്യാസൻ, ജപമാല രാജ്ഞി, ജോയൽ, കൈരളി എന്നീ ഫൈബർ വള്ളങ്ങളുടെ പ്രൊപ്പല്ലറുകളാണ് കവർന്നത്. ഇതിൽ വേദവ്യാസൻ വളളത്തിൽ മത്സ്യബന്ധനത്തിനായി സൂക്ഷിച്ചിരുന്ന 10 ലിറ്റർ പെട്രോളും കവർന്നു. മറ്റൊരു പ്രൊപ്പല്ലർ അഴിച്ചു മാറ്റാനും ശ്രമം നടത്തി.
മത്സ്യ ബന്ധനത്തിനു ശേഷം തിങ്കളാഴ്ച വൈകിട്ട് നങ്കൂരമിട്ടിരുന്ന വള്ളങ്ങളിലാണ് മോഷണം നടന്നത്. ചൊവ്വാഴ്ച രാവിലെ തൊഴിലാളികൾ ജോലിക്കു പോകാനായി എത്തിയപ്പോഴാണ് ഇവ നഷ്ടപ്പെട്ട വിവരമറിയുന്നത്. അമ്പതിനായിരം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
20 ഓളം തൊഴിലാളികളാണ് വള്ളത്തിൽ മത്സ്യബന്ധനത്തിനായി പോകുന്നത്. മത്സ്യ ബന്ധന ഉപകരണങ്ങൾ നഷ്ടപ്പെട്ടതോടെ നാല് വള്ളങ്ങളിൽ ജോലിക്കു പോകുന്ന തൊഴിലാളികളുടെ ഉപജീവനമാണ് നിലച്ചത്. പ്രദേശത്ത് മത്സ്യ ബന്ധന ഉപകരണങ്ങൾ മോഷണം പോകുന്നത് പതിവായിരിക്കുകയാണെന്നും ഇത് തടയാൻ പൊലീസ് പരിശോധന ശക്തമാക്കണമെന്നുമാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.