മത്സ്യകൃഷിക്ക് വഴിമാറി; പാടശേഖരങ്ങളിൽ നെൽകൃഷിയില്ല
text_fieldsതുറവൂർ: നെൽകൃഷി ഉപേക്ഷിച്ച് പാടശേഖരങ്ങളിൽ മുഴുസമയ മത്സ്യകൃഷി. തുറവൂർ, കുത്തിയതോട്, പട്ടണക്കാട്, എഴുപുന്ന പഞ്ചായത്തുകളിലെ പാടശേഖരങ്ങളിലാണ് നെൽകൃഷി പൂർണമായും അവസാനിച്ചത്.
9000 ഹെക്ടർ പൊക്കാളി നിലങ്ങളാണ് മേഖലയിലുള്ളത്. ഇവിടെ ചില സ്ഥലങ്ങളിൽ ഇപ്പോൾ നാമമാത്ര നെൽകൃഷിയാണുള്ളത്. വർഷങ്ങൾക്ക് മുമ്പ് വൻതോതിൽ നെല്ല് ഉൽപാദിപ്പിച്ചിരുന്ന പാടശേഖരങ്ങളാണ് മത്സ്യകൃഷി മാത്രമായി ചുരുങ്ങിയത്. സർക്കാറിെൻറ ഒരു നെല്ലും ഒരു മീനും പദ്ധതി അട്ടിമറിച്ച് മത്സ്യകൃഷി മാത്രമാണ് കുത്തിയതോട്, തുറവൂർ, എഴുപുന്ന, പട്ടണക്കാട് പഞ്ചായത്തുകളിൽ നടക്കുന്നത്. പൂർണമായും മത്സ്യകൃഷിക്ക് ഉപയുക്തമാകത്തക്കനിലയിൽ മണ്ണുമാന്തിയന്ത്രങ്ങൾ ഉപയോഗിച്ച് പാടശേഖരങ്ങളിലെ എക്കലും ചളിയും നീക്കി ആഴംകൂട്ടിയുള്ള കൃഷിയാണ് നടത്തുന്നത്.
കർഷകരിൽനിന്ന് നാമമാത്ര തുകക്ക് പാടശേഖരങ്ങൾ വാങ്ങിക്കൂട്ടിയാണ് മുഴുവൻസമയ മത്സ്യകൃഷി നടത്തുന്നത്. പള്ളിത്തോട്-ചാവടി റോഡിെൻറ ഇരുവശത്തെയും പാടശേഖരങ്ങളിൽ പൂർണമായും മത്സ്യകൃഷിയായി. ഇവിടെ ബണ്ടുകൾ ബലപ്പെടുത്തിയും പാടശേഖരങ്ങളിൽ ആഴം കൂട്ടിയും മത്സ്യകൃഷിക്ക് തയാറെടുപ്പുകൾ നടത്തുന്നുണ്ട്. ഗ്രാമപഞ്ചായത്തുകൾ നെൽകൃഷി നടത്താത്ത പാടശേഖരങ്ങളിൽ മത്സ്യകൃഷി അനുവദിക്കരുെതന്ന പ്രമേയം പാസാക്കുകയും ജില്ല ഭരണകൂടം കർശന നിർദേശം നൽകിയിട്ടുമുണ്ടെങ്കിലും അതൊന്നും ആരും പരിഗണിച്ചിട്ടില്ല. പാടശേഖരങ്ങൾ അയൽക്കൂട്ടങ്ങൾക്കും കുടുംബശ്രീക്കും വിട്ടുനൽകി സർക്കാർ സഹായത്തോടെ നെൽകൃഷി പുനരാരംഭിക്കണെമന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. രണ്ടുവർഷം മുമ്പ് മുൻ കൃഷിമന്ത്രി സുനിൽകുമാർ ഈ പാടശേഖരങ്ങൾ സന്ദർശിച്ച് ഒരുനെല്ല് ഒരുമീൻ പദ്ധതി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ, തുടർ നടപടിയുണ്ടായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.