തെരേസയുടെയും ആഗ്നസിെൻറയും നേട്ടത്തിൽ തിളങ്ങി തൈക്കാട്ടുേശ്ശരി
text_fieldsപൂച്ചാക്കൽ: 193 രാജ്യങ്ങളുടെ ദേശീയഗാനം മനഃപാഠമാക്കി പാടി രാജ്യാന്തര ബഹുമതി കരസ്ഥമാക്കിയ സഹോദരിമാരുടെ മിന്നുന്ന വിജയത്തിൽ തിളങ്ങുകയാണ് തൈക്കാട്ടുശ്ശേരി ഗ്രാമം. അവരുടെ അപ്പാപ്പനും ഈ വിജയത്തിളക്കം സന്തോഷം നൽകുന്നു. പിതാവിെൻറ അച്ഛനാണ് കുട്ടികളുടെ അപ്പാപ്പൻ.
തൈക്കാട്ടുശ്ശേരി പഞ്ചായത്ത് 12ാം വാർഡ് കണിയാമ്പറമ്പിൽ കെ.ജെ. മാത്യുവിെൻറ മകൻ ജോയിയുടെ മക്കളാണിവർ. ആസ്ട്രേലിയയിൽ നഴ്സായ ജാക്വലിനാണ് മാതാവ്. ഇവർ എല്ലാവരും വർഷ--ങ്ങളായി ആസ്ട്രേലിയയിലാണ് താമസം. ജോയി കുറച്ചുകാലം കുവൈത്തിൽ ജോലി ചെയ്തിരുന്നു. ജാക്വലിന് ആസ്ട്രേലിയയിൽ ജോലിയായതോടെ കുടുംബസമേതം അങ്ങോട്ട് മാറി. ആഗ്നസ് പ്ലസ് ടുവിന് പഠിക്കുന്നു.
തെരേസ അവിടെ യൂനിവേഴ്സിറ്റിയിൽ ഡബിൾ ഡിഗ്രിക്കും പഠിക്കുന്നു. സെൻറ് മേരി ഓഫ് ലൂക്ക ഇംഗ്ലീഷ് സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ഫാബിയ ജോയിയുടെ ഇളയ സഹോദരിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.