Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഅഞ്ചുതുരുത്തിൽ...

അഞ്ചുതുരുത്തിൽ വോട്ട്​ ചെയ്യാൻ ദുരിതക്കയം താണ്ടണം

text_fields
bookmark_border
അഞ്ചുതുരുത്തിൽ വോട്ട്​ ചെയ്യാൻ ദുരിതക്കയം താണ്ടണം
cancel

പാ​ണാ​വ​ള്ളി: ദു​രി​ത​ക്കാ​യ​ൽ താ​ണ്ടി​യാ​ലും അ​ഞ്ചു​തു​രു​ത്തി​ലെ വോ​ട്ട​ർ​മാ​ർ​ക്ക് പോ​ളി​ങ്​ ബൂ​ത്തി​ൽ എ​ത്താ​ൻ പി​ന്നെ​യും ഏ​റെ ന​ട​ക്ക​ണം. പൊ​ളി​ച്ചി​ട്ട റോ​ഡി​ലൂ​ടെ ര​ണ്ട്​ കി​ലോ​മീ​റ്റ​ർ. പാ​ണാ​വ​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ എ​ട്ടാം വാ​ർ​ഡി​ൽ ഉ​ൾ​പ്പെ​ട്ട​താ​ണ് അ​ഞ്ചു തു​രു​ത്തെ​ന്ന കാ​യ​ൽ ദ്വീ​പു​ക​ൾ.

തു​രു​ത്തു​നി​വാ​സി​ക​ളു​ടെ ദു​രി​തം രാ​ഷ്​​ട്രീ​യ​ക്കാ​ർ അ​റി​യു​ന്ന​ത് തെ​ര​ഞ്ഞെ​ടു​പ്പ്​ കാ​ല​ത്ത് മാ​ത്രം. വോ​ട്ട്​ ചെ​യ്യ​ണ​മെ​ങ്കി​ൽ അ​വ​ർ​ക്ക്​ ​െപ​ടാ​പ്പാ​ട്​ ത​ന്നെ. അ​ക്ക​ര എ​ത്താ​ൻ പാ​യ​ൽ നി​റ​ഞ്ഞ കാ​യ​ലി​ലൂ​ടെ വ​ള്ള​ത്തി​ൽ യാ​ത്ര ചെ​യ്യ​ണം. അ​തി​നു​ തോ​ണി​ക്കാ​ർ സ​ഹാ​യി​ച്ചാ​ൽ മാ​ത്ര​മേ ക​ഴി​യൂ.

ബ്ലോ​ക്ക് ഓ​ഫി​സി​ലാ​ണ് പോ​ളി​ങ്​ സ്​​റ്റേ​ഷ​ൻ. തു​രു​ത്തി​ലു​ള്ള​വ​ർ അ​വി​ടെ എ​ത്താ​ൻ പി​ന്നെ​യും ര​ണ്ട്​ കി​ലോ​മീ​റ്റ​ർ ന​ട​ക്ക​ണം. പ്രാ​യ​മാ​യ​വ​രും സു​ഖ​മി​ല്ലാ​ത്ത​വ​രും വോ​ട്ട്​ ചെ​യ്യ​ണ​മെ​ങ്കി​ൽ വാ​ഹ​ന സൗ​ക​ര്യം വേ​ണ്ടി​വ​രും.

പൊ​ളി​ച്ചി​ട്ടി​രി​ക്കു​ന്ന റോ​ഡി​ലൂ​ടെ കാ​ൽ​ന​ട​പോ​ലും അ​സാ​ധ്യം. അ​ഞ്ചു​തു​രു​ത്തി​ൽ ഇ​രു​നൂ​റോ​ളം വോ​ട്ടു​ക​ളു​ണ്ട്.

അ​ഞ്ചു തു​രു​ത്തി​ൽ ഒ​രു പോ​ളി​ങ്​ സ്​​റ്റേ​ഷ​ൻ സ്ഥാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​നു​ പ​തി​റ്റാ​ണ്ടു​ക​ളു​ടെ പ​ഴ​ക്ക​മു​ണ്ട്. ഈ ​പ​ഞ്ചാ​യ​ത്ത്​ തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​ധി​കാ​ര​ത്തി​ൽ ആ​രു​വ​ന്നാ​ലും ത​ങ്ങ​ളു​ടെ പ്ര​ശ്​​ന​ങ്ങ​ളോ​ട്​ മു​ഖം​തി​രി​യ​രു​തെ​ന്ന്​ മാ​ത്ര​മാ​ണ്​ തു​രു​ത്തു​കാ​രു​ടെ അ​ഭ്യ​ർ​ഥ​ന.

അ​ടു​ത്ത തെ​ര​ഞ്ഞെ​ടു​പ്പ്​ കാ​ല​ത്തെ​ങ്കി​ലും അ​ഞ്ചു​തു​രു​ത്തി​ൽ ബൂ​ത്ത്​ അ​നു​വ​ദി​ക്ക​പ്പെ​ടു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ്​ നാ​ട്ടു​കാ​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:candidatePanchayat election 2020hardshipelection polls
Next Story