കാലവർഷത്തിനു മുമ്പേ പള്ളിത്തോട്ടിൽ തിരമാലകൾ ആഞ്ഞടിക്കുന്നു
text_fieldsതുറവൂർ: കാലവർഷം ശക്തിപ്രാപിക്കുംമുമ്പേ എത്തിയ തിരമാലകൾ പള്ളിത്തോട് തീരങ്ങളിൽ നിർമിച്ച താൽക്കാലിക മണൽ വാടകൾ തകർത്തെറിഞ്ഞു. ഒരുമാസം മുമ്പ് തിരമാലകൾ നാശം വിതച്ച പള്ളിത്തോട് മുതൽ തെക്കേ ചെല്ലാനം വരെയുള്ള മണൽ വാടയാണ് പല ഭാഗത്തും തകർത്തത്.
കാലവർഷം ശക്തിപ്രാപിക്കുന്നതോടെ ഈ പ്രദേശങ്ങളിൽ കടൽവെള്ളം കയറും. ഇവിടെ തകർന്നുകിടക്കുന്ന കടൽഭിത്തിക്കു മുകളിലാണ് മണൽ വാട നിർമിച്ചിരിക്കുന്നത്. തെക്കേ ചെല്ലാനം മുതൽ അന്ധകാരനഴി വരെ കടൽഭിത്തി പൂർണമായും തകർന്നുകിടക്കുകയാണ്. പള്ളിത്തോട് പല ഭാഗത്തും പേരിനുപോലും കടൽഭിത്തിയില്ല. . മണൽവാട നിർമിച്ച് പ്രതിരോധം സൃഷ്ടിക്കുന്നത് ശാശ്വത പരിഹാരമല്ലെങ്കിലും അധികൃതർ ഈ രീതിയാണ് എല്ലാ വർഷവും സ്വീകരിക്കുന്നതെന്നു തീരദേശവാസികൾ പറഞ്ഞു. സമീപ പ്രദേശങ്ങളായ വേട്ടയ്ക്കൽ ആറാട്ടുവഴിയിലും ഒറ്റമശ്ശേരിയിലും കടൽഭിത്തിയില്ലാത്തതു മൂലം സമാനമായ കടൽക്ഷോഭമാണ് എല്ലാ വർഷവും ഉണ്ടാകുന്നത്. ടെട്രാപോഡ് ഉപയോഗിച്ചുള്ള കടൽഭിത്തി നിർമിക്കാൻ അടിയന്തര നടപടിയുഉണ്ടാകണമെന്നാണ് തീരദേശ വാസികളുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.