കാർ വെള്ളക്കെട്ടിൽ; നാലുപേർക്ക് പരിക്ക്
text_fieldsതുറവൂർ: ദേശീയപാതയിൽ വെള്ളം കെട്ടിക്കിടന്നതറിയാതെ എത്തിയ കാർ അപകടത്തിൽെപട്ട് നാലുയാത്രക്കാർക്ക് പരിക്കേറ്റു. കോടംതുരുത്ത് ബസ് സ്റ്റോപ്പിന് സമീപമായിരുന്നു അപകടം. ശനിയാഴ്ച പുലർച്ച ഒന്നിന് ശേഷമായിരുന്നു സംഭവം.
കാർ കൊല്ലത്തുനിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്നു. കാർ യാത്രികരായ അഞ്ചുപേരിൽ ഗുരുതര പരിക്കേറ്റ നാലുപേരെ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊല്ലം തൃക്കോവിൽവട്ടം പഞ്ചായത്ത് ആറാം വാർഡ് സജീവില്ലയിൽ ബിജിൽ, സുഹൃത്തുക്കളായ സുബിൻ, അഖിൽ, അമൽ, വിശാഖ് എന്നിവരാണ് അപകടത്തിൽപെട്ടത്. ബിജിൽ ഒഴികെ മറ്റുള്ളവർക്കാണ് ഗുരുതര പരിക്കേറ്റത്. സുബിെൻറ കല്യാണം ക്ഷണിക്കാൻ കൊല്ലത്തുനിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്നു ഇവർ. കുത്തിയതോട് പൊലീസ് കേസെടുത്തു.
കോടംതുരുത്തിലെ വെള്ളക്കെട്ടിന് പരിഹാരം ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് ജനകീയ സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരങ്ങൾ നടന്നുവരുകയാണ്. നിരവധി അപകടങ്ങൾ നടെന്നങ്കിലും അധികൃതർ കണ്ണുതുറന്നിട്ടില്ല. പുതുതായി പണിത കാനയാണ് വെള്ളക്കെട്ടിന് കാരണമെന്ന് നാട്ടുകാർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.