സ്വന്തമായി നിർമിച്ച ഇൻക്യൂബേറ്ററിൽ മുട്ട വിരിയിച്ച് പ്രവാസി മലയാളി
text_fieldsതുറവൂർ: സ്വന്തമായി നിർമിച്ച ഇൻകുബേറ്ററിൽ മുട്ട വിരിയിച്ചു അത്ഭുതം സൃഷ്ടിച്ചിരിക്കയാണ് കുത്തിയതോട് സ്വദേശിയായ പ്രവാസി മലയാളി. കുത്തിയതോട് പഞ്ചായത്ത് അഞ്ചാം വാർഡിൽ അമ്പലന്തറ വീട്ടിൽ ജമാൽ - ജമീല ദമ്പതികളുടെ മകൻ ജലീലാണ് സ്വയം നിർമിച്ച ഇൻക്യൂ ബേറ്ററിൽ കോഴിമുട്ട വിരിയിച്ച് കുഞ്ഞുങ്ങളെ ഇറക്കിയത്.
12 വർഷത്തെ പ്രവാസജീവിതം മതിയാക്കി തിരിച്ചെത്തിയ ജലീൽ ചെറിയ തോതിൽ കൃഷിയും ആട്, കോഴി വളർത്തലും നടത്തിവരുകയായിരുന്നു. ഇതിനിടയിലാണ് ഏത് സമയത്തും കോഴിക്കുഞ്ഞുങ്ങളെ വിരിയിച്ചിറക്കാൻ കഴിയുന്ന തരത്തിൽ ഇൻക്യൂബേറ്റർ ഉണ്ടാക്കുക എന്ന ആശയം ഉദിക്കുകയും പരീക്ഷണങ്ങൾക്കൊടുവിൽ വിജയിച്ചതും.
ഇൻക്യൂബേറ്ററിൽ ആവശ്യം വേണ്ട താപനില നിർത്തിയാണ് രണ്ട് ഡസനിലധികം കുഞ്ഞുങ്ങളെ വിരിയിച്ചെടുത്തത്.
വിവിധ തരം കൃഷിയുമായി മുന്നേറുന്ന ജലീലിന് പിന്തുണയായി ഭാര്യ ഷംനയും മക്കളായ ഷഹാൻ, ഷെസാൻ എന്നിവരുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.