നാട്ടുകാരുടെ പ്രതിഷേധം; ദേശീയപാത തുറപ്പിച്ചു
text_fieldsതുറവൂർ: തുറവൂർ - അരൂർ ഉയരപ്പാത നിർമാണവുമായി ബന്ധപ്പെട്ട് കുത്തിയതോട് പാലത്തിന്റെ വടക്കേക്കരയിലെ ദേശീയപാത പൂർണമായും അടച്ചിട്ട് മുഴുവൻ സമയവും പഴയ ദേശീയപാത വഴി ഗതാഗതം തിരിച്ചുവിട്ടത് വലിയ പ്രതിഷേധത്തിന് കാരണമായി. ജനകീയ പ്രതിഷേധത്തെ തുടർന്ന് കോടംതുരുത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജയകുമാർ ഇടപെടുകയും അമിനിറ്റി സെന്ററിന് മുന്നിൽ ദേശീയപാത തുറപ്പിക്കുകയും ചെയ്തു. പണി നടക്കുന്ന ഘട്ടങ്ങളിലൊഴികെ എല്ലാ സമയവും റോഡിലെ ഗതാഗതം തടസ്സപ്പെടുത്തില്ലെന്ന് ഉയരപ്പാത നിർമാണം നടത്തുന്ന കരാർ കമ്പനി അധികൃതർ പഞ്ചായത്തിന് ഉറപ്പു നൽകി.
കുറേ ദിവസങ്ങളായി അമിനിറ്റി സെൻററിന് മുന്നിലെ ദേശീയപാത മുഴുവൻ സമയവും തടസ്സപ്പെടുത്തി, കോടംതുരുത്ത് പഞ്ചായത്ത് ഓഫീസിനു മുന്നിലൂടെയുള്ള റോഡിലൂടെ വാഹനങ്ങൾ തിരിച്ചു വിടുകയായിരുന്നു. വീതി കുറഞ്ഞ റോഡിലൂടെ കാൽനട പോലും അസാധ്യമായ വിധത്തിലാണ് വലിയ വാഹനങ്ങൾ സഞ്ചരിച്ചിരുന്നത്. പുതിയ റോഡിന്റെ കിഴക്കൻ മേഖലയിൽ നിന്ന് ദേശീയപാതയിലേക്ക് കടക്കാനുള്ള ഏക വഴി എം.വി. പുരുഷന് റോഡാണ്. ഈ റോഡ് എത്തുന്നത് പഴയ ദേശീയ പാതയിലാണ്. ഗതാഗത തിരക്ക് നാട്ടുകാരെ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിച്ചത്. നാട്ടുകാരുടെ പ്രതിഷേധം അധികൃതർ ചെവി കൊണ്ടു, പഴയ ദേശീയപാതയിലെ ഗതാഗതം അധികൃതർ ഒഴിവാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.