പരിപാലനമില്ല; കാടുകയറി വഴിയോര വിശ്രമകേന്ദ്രവും നടപ്പാതയും
text_fieldsതുറവൂർ: തുറവൂർ-തൈക്കാട്ടുശ്ശേരി പാലത്തിന്റെ തുറവൂർ കരയിലുള്ള വഴിയോര പൊതുയിടവും നടപ്പാതയും കാടുകയറുന്നു. ഡി.ടി.പി.സിയുടെ അധീനതയിലുള്ള പ്രദേശമാണിത്. പരിപാലനത്തിന് ഒരാളെ നിയമിച്ചിട്ടുണ്ടെങ്കിലും കാര്യമായ പ്രയോജനമില്ല. വിനോദസഞ്ചാര വകുപ്പ് 2.5 കോടി മുടക്കിയാണ് വഴിയോരപൊതുയിടവും നടപ്പാതകളും കമനീയമായി ഒരുക്കി നാടിന് ആഘോഷമായി സമർപ്പിച്ചത്. ഇരിപ്പിടങ്ങളും തറയോടുപാകിയ നടപ്പാതകളുമുണ്ട്. നടപ്പാതയിലും ഇരിപ്പിടങ്ങൾക്കരികിലും കുറ്റിച്ചെടികളും വള്ളിപ്പടർപ്പുകളും നിറഞ്ഞു. ഇതിനാൽ ആളുകൾക്ക് നടക്കാനും ഇരിക്കാനും കഴിയാത്ത സ്ഥിതിയാണ്. ധാരാളം ആളുകൾ രാവിലെയും വൈകീട്ടും നടക്കാനും വിശ്രമിക്കാനും ഇവിടെയെത്തിയിരുന്നു. പ്രദേശമാകെ കാടുകയറിയതോടെ ആളുകളുടെ വരവും കുറഞ്ഞു. ഇഴജന്തുക്കളുടെയും നായ്ക്കളുടെയും ഭീഷണി വേറെയും. ചുമതലയുള്ള വകുപ്പ് അധികൃതർ വൃത്തിയാക്കാൻ നടപടി സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.