നൂറുമേനിയുമായി കൃഷിക്കൂട്ടായ്മ
text_fieldsതുറവൂർ: മൂന്നാണ്ട് മുമ്പ് മൂന്നുപേർകൂടി ആരംഭിച്ച കൃഷി ഇന്ന് 12 പേരടങ്ങുന്ന കൃഷി കൂട്ടായ്മയായി മാറി. തുറവൂർ എൻ.സി.സി കവലക്ക് സമീപം നന്മ കൃഷിക്കൂട്ടായ്മ എന്ന പേരിലാണ് ഈ യുവകർഷകർ അറിയപ്പെടുന്നത്. മുഖ്യമായും തരിശുകിടക്കുന്ന ഭൂമി ഏറ്റെടുത്ത് കൃഷിക്ക് അനുയോജ്യ രീതിയിൽ ഒരുക്കിയെടുത്താണ് കൃഷി.
പയർ, വഴുതന, വെണ്ട, പടവലം, പാവൽ, തക്കാളി, ചുരക്ക, ചീര, പച്ചമുളക് തുടങ്ങിയ പച്ചക്കറികൾക്കുപുറമെ വാഴ, കപ്പ, പപ്പായ തുടങ്ങിയവയുമുണ്ട്. തികച്ചും ജൈവവളം ഉപയോഗിച്ച് കൃഷി ചെയ്യുന്നതിനാൽ ആവശ്യക്കാർ ഏറെയാണ്. ദിവസം 20 കിലോ പച്ചക്കറി ലഭിക്കുന്നു. സമീപത്തെ വീടുകളിലും കടകളിലുമായി ഇവ വിറ്റഴിക്കുന്നു. കുത്തിയതോട് പഞ്ചായത്ത് പ്രസിഡൻറ് പി. വത്സല, കുത്തിയതോട് കൃഷി ഓഫിസർ സിജി മിറാഷ് എന്നിവരാണ് മാർഗദർശികൾ.
വിളവെടുപ്പ് കുത്തിയതോട് കൃഷി ഓഫിസർ സിജി മിറാഷ് ഉദ്ഘാടനം ചെയ്തു. അസിസ്റ്റൻറ് ഓഫിസർ സജ, കൃഷിക്കൂട്ടായ്മ അംഗങ്ങളായ സഹിൽ മുഹമ്മദ്, മുഹമ്മദ് കനിഷ്, വിനോദ്, സലീം, ജവാദ്, ലിമിഷ തുടങ്ങിയവർ നേതൃത്വം നൽകി.
തരിശുഭൂമിയിൽ ജൈവകൃഷി വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തിന് പുറമെ കൃഷിയിൽ തൽപരരായ യുവക്കളെ കണ്ടെത്തുകയും മറ്റുള്ളവരെ കൃഷിയിലേക്ക് ആകർഷിക്കുകയുമാണ് കൂടുതലായി ലക്ഷ്യം െവക്കുന്നതെന്നും ഇവർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.