തുറവൂരിൽ പൈപ്പ് പൊട്ടി; കുടിവെള്ളം മുടങ്ങും
text_fieldsതുറവൂർ: അരൂർ-തുറവൂർ ആകാശപ്പാതയുടെ തൂണുകൾക്ക് മുകളിൽ കോൺക്രീറ്റ് ഗർഡർ സ്ഥാപിക്കുന്നതിനായി ലോഞ്ചിങ് ഗാൻട്രിയുടെ ജോലികൾ നടക്കുന്നതിനിടെ ജപ്പാൻ ശുദ്ധജല പൈപ്പ് പൊട്ടി. ചൊവ്വാഴ്ച രാത്രിയോടെയായിരുന്നു പൈപ്പ് പൊട്ടിയത്. തുറവൂർ, കുത്തിയതോട് പഞ്ചായത്തുകളിലേക്ക് ശുദ്ധജല വിതരണം നടത്തുന്ന ജി.ആർ.പി പൈപ്പിൽ നിന്നുപോകുന്ന പൈപ്പാണ് പൊട്ടിയത്.
ഇതുമൂലം ഈ സ്ഥലങ്ങളിൽ കുടിവെള്ളം മുടങ്ങും. ലോഞ്ചിങ് ഗാൻട്രിയുടെ റെയിലുകൾ ഉറപ്പിക്കുന്നതിനായി ഇരുമ്പ് കമ്പികൾ അടിച്ചുറപ്പിക്കുമ്പോഴായിരുന്നു പൈപ്പ് പൊട്ടിയത്. ഇതോടെ തുറവൂർ ജംങ്ഷനിൽ നിന്നു വടക്കോട്ട് ആശുപത്രിക്ക് മുന്നിൽവരെ അര കിലോമീറ്ററോളം വെള്ളക്കെട്ടായി. വാട്ടർ അതോറിറ്റി തുറവൂർ സബ് സെന്ററിന് കീഴിലുള്ള ഉദ്യോഗസ്ഥരെത്തി പമ്പിങ് നിർത്തിയതോടെയാണ് വെള്ളത്തിന്റെ കുത്തൊഴുക്ക് നിയന്ത്രിക്കാനായത്.
തുറവൂർ ആലയ്ക്കാപറമ്പിൽ പൊട്ടിയ ജപ്പാൻ ശുദ്ധജല പദ്ധതിയുടെ പൈപ്പിന്റെ അറ്റകുറ്റപ്പണി ചൊവ്വാഴ്ച പൂർത്തിയാക്കി പമ്പിങ് തുടങ്ങിയ സമയത്തായിരുന്നു തുറവൂരിലെ പൈപ്പുപൊട്ടൽ. തുറവൂർ, കുത്തിയതോട് പഞ്ചായത്തുകളിൽ നാലുദിവസമാണ് രണ്ടിടങ്ങളിലായി പൈപ്പ് പൊട്ടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.