മോഷ്ടിച്ച ബൈക്കുമായി കടന്ന യുവാവിനെ പൊലീസ് 'പൊക്കി'
text_fieldsതുറവൂർ: മോഷ്ടിച്ച ബൈക്കുമായി കറങ്ങുന്ന യുവാവ് പൊലീസ് പരിശോധനയിൽ കുടുങ്ങി. എറണാകുളം കിഴക്കമ്പലം പഞ്ചായത്ത് എട്ടാംവാർഡിൽ പട്ടിമറ്റം കണിയാംകുടി വീട്ടിൽ കണ്ണനെയാണ് (21) കുത്തിയതോട് പൊലീസ് വാഹനപരിശോധനക്കിടെ പിടികൂടിയത്. കുത്തിയതോട് ടൂ വീലർ വർക്ഷോപ്പിൽ നന്നാക്കാൻ ഏൽപിച്ച ബൈക്കാണ് കവർന്നത്. കോലഞ്ചേരി മെഡിക്കൽ കോളജിന് സമീപത്തുനിന്ന് മോഷ്ടിച്ച സ്പ്ലെൻഡർ ബൈക്കിലെത്തിയ യുവാവ് ഏറെനേരം വർക്ഷോപ്പിന് മുന്നിൽ കാത്തുനിന്നു.
വർക്ഷോപ്പിൽ നന്നാക്കിക്കൊണ്ടിരുന്ന യമഹ ബൈക്കിെൻറ ഉടമസ്ഥനെന്ന് ജീവനക്കാരനെ തെറ്റിദ്ധരിപ്പിച്ച് ടെസ്റ്റ് ഡ്രൈവിനെന്ന വ്യാജേന ബൈക്കുമായി കടന്നുകളയുകയായിരുന്നു.
മോഷ്ടിച്ച ബൈക്കുകൾ രൂപമാറ്റം വരുത്തിയും നമ്പർ പ്ലേറ്റ് അഴിച്ചുമാറ്റി വ്യാജ നമ്പറെഴുതിയും ഉപയോഗിക്കുകയെന്നതാണ് കണ്ണെൻറ രീതിയെന്ന് പൊലീസ് പറഞ്ഞു. പെരുമ്പാവൂർ, പുത്തൻകുരിശ് പൊലീസ് സ്റ്റേഷനുകളിൽ സമാന മോഷണകേസുകൾ നിലവിലുണ്ട്. സി.സി ടി.വി ദൃശ്യങ്ങളിൽനിന്ന് പ്രതിയെക്കുറിച്ച് മനസ്സിലാക്കിയ കുത്തിയതോട് പൊലീസ് വ്യാപകമായി നടത്തിയ വാഹനപരിശോധനയിൽ ചമ്മനാട് ഭാഗത്തുവെച്ചാണ് പിടികൂടിയത്. അന്വേഷണത്തിന് കുത്തിയതോട് എസ്.എച്ച്.ഒ എ.വി. സൈജു, എസ്.ഐ സന്തോഷ് കുമാർ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.