Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightThuravoorchevron_rightപായലും മാലിന്യവും;...

പായലും മാലിന്യവും; കുത്തിയതോട്​ നശിക്കുന്നു

text_fields
bookmark_border
Kuthiyathode,
cancel
camera_alt

1. .കു​ത്തി​യ​തോ​ട് പാ​യ​ൽ നി​റ​ഞ്ഞ നി​ല​യി​ൽ 2 പാ​യ​ലി​ല്ലാ​ത്ത സു​ന്ദ​ര​മാ​യ കു​ത്തി​യ​തോ​ട് (ഫയൽ ചിത്രം)

തു​റ​വൂ​ർ: കു​ത്തി​യ​തോ​ടി​നെ സം​ര​ക്ഷി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്​​ത​മാ​കു​ന്നു. ഇ​പ്പോ​ഴും ജ​ല​ഗ​താ​ഗ​ത​ത്തി​നും വി​നോ​ദ സ​ഞ്ചാ​ര​ത്തി​നും നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ൾ ആ​ശ്ര​യി​ക്കു​ന്ന തോ​ടാ​ണി​ത്. പാ​യ​ലും മാ​ലി​ന്യ​വും നി​റ​ഞ്ഞ്​ നാ​ശോ​ന്മു​ഖ​മാ​ണ്​ കു​ത്തി​യ​തോ​ട്. ദു​ർ​ഗ​ന്ധ​വും രൂ​ക്ഷ​മാ​യ കൊ​തു​ക് ശ​ല്യ​വും മൂ​ലം ജ​നം പൊ​റു​തി​മു​ട്ടി​യി​രി​ക്കു​ക​യാ​ണ്.

ഒ​രാ​ഴ്ച​യി​ല​ധി​ക​മാ​യി പാ​യ​ൽ കു​ത്തി​യ​തോ​ട്ടി​ൽ നി​ശ്ച​ല​മാ​യി കി​ട​ക്കു​ക​യാ​ണ്. പ​ണ്ട് ഒ​രു ക്ഷാ​മ​കാ​ല​ത്ത് വേ​ല​ക്ക്​ കൂ​ലി ഭ​ക്ഷ​ണം എ​ന്ന് തീ​രു​മാ​നി​ച്ച് കാ​യ​ൽ ഗ​താ​ഗ​തം ന​ട​ത്താ​ൻ ത​ഴു​പ്പ് കാ​യ​ലി​ൽ ച​ര​ക്കു​വ​ള്ള​ങ്ങ​ൾ​ക്ക് ജ​ല​പാ​ത ഒ​രു​ക്കാ​ൻ ആ​ളു​ക​ൾ ‘കു​ത്തി ഉ​ണ്ടാ​ക്കി​യ തോ​ടാ​ണി​ത്’ അ​ങ്ങ​നെ​യാ​ണ് കു​ത്തി​യ​തോ​ടെ​ന്ന് പേ​രു കി​ട്ടി​യ​ത്.

ത​ല​യോ​ല​പ്പ​റ​മ്പി​ലെ ച​ന്ത ദി​വ​സ​ത്തി​ന്‍റെ അ​ടു​ത്ത ദി​വ​സം കു​ത്തി​യ​തോ​ട്ടി​ലാ​യി​രു​ന്നു ച​ന്ത ദി​നം. നൂ​റു​ക​ണ​ക്കി​ന് ച​ര​ക്ക് വ​ള്ള​ങ്ങ​ൾ ഇ​വി​ടെ​യെ​ത്തി​യി​രു​ന്നു. പി​ന്നീ​ട് ക​പ്പ​ൽ ഇ​റ​ങ്ങു​ന്ന സ​ഞ്ചാ​രി​ക​ൾ ച​ര​ക്ക് വ​ള്ള​ങ്ങ​ളി​ൽ ക​യ​റി നാ​ട് കാ​ണാ​ൻ എ​ത്തു​ന്ന​ത്​ പ​തി​വാ​യി. തു​ട​ർ​ന്ന് ഉ​ൾ​നാ​ട​ൻ ജ​ല വി​നോ​ദ​സ​ഞ്ചാ​ര​ത്തി​ന്റെ സാ​ധ്യ​ത മ​ന​സ്സി​ലാ​ക്കി, ചി​ല സ്വ​കാ​ര്യ സം​രം​ഭ​ക​ർ വാ​ട്ട​ർ ടൂ​റി​സം ജീ​വ​നോ​പാ​ധി​യാ​ക്കി.

ഗ്രാ​മീ​ണ ജീ​വി​തം കാ​ണാ​നും ജ​ല​യാ​ത്ര ന​ട​ത്താ​നും നി​ര​വ​ധി വി​ദേ​ശി​ക​ൾ എ​ത്തി. വി​നോ​ദ​സ​ഞ്ചാ​രം വ​ള​ർ​ത്താ​ൻ പ​ഞ്ചാ​യ​ത്തു​ക​ളോ, സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ളോ ശ്ര​മം യാ​തൊ​ന്നും ന​ട​ത്തി​യി​ല്ല. ഇ​തോ​ടെ എ​ന്തും വ​ലി​ച്ചെ​റി​യാ​നു​ള്ള സ്ഥ​ല​മാ​യി തോ​ടു​മാ​റി. പാ​യ​ല​ടി​ഞ്ഞ് വ​ള്ളം സ​ഞ്ച​രി​ക്കാ​ൻ​പോ​ലും ക​ഴി​യാ​തെ സ​മീ​പ​ത്തെ വേ​ലി​ക​ളി​ൽ നി​ന്ന് പ​ത്ത​ൽ വ​ള​ർ​ന്ന് തോ​ട്ടി​ൽ മാ​ർ​ഗ ത​ട​സ്സം ഉ​ണ്ടാ​ക്കു​ന്നു.

അ​പ്പോ​ഴും അ​ധി​കൃ​ത​ർ അ​ന​ങ്ങി​ല്ല. കു​ട്ട​നാ​ട്ടി​ലെ കൊ​യ്ത്തു ക​ഴി​ഞ്ഞ പാ​ട​ങ്ങ​ളി​ൽ നി​റ​യു​ന്ന പാ​യ​ൽ ത​ള്ളി കാ​യ​ലി​ലേ​ക്ക് ക​ർ​ഷ​ക​ർ ഒ​ഴു​ക്കും. അ​വ അ​രൂ​ർ മേ​ഖ​ല​യി​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള പാ​ട​ങ്ങ​ളി​ലും തോ​ടു​ക​ളി​ലും കാ​യ​ലി​ലും നി​റ​യു​ക പ​തി​വാ​ണ്. കു​ത്തി​യ തോ​ട്ടി​ൽ പാ​യ​ൽ നി​റ​ഞ്ഞാ​ൽ ജ​ല​ഗ​താ​ഗ​തം പൂ​ർ​ണ​മാ​യി നി​ല​യ്ക്കും. വേ​മ്പ​നാ​ട്ടു​കാ​യ​ലി​നെ​യും ത​ഴു​പ്പ് കാ​യ​ലി​നെ​യും ബ​ന്ധി​പ്പി​ച്ചു​കൊ​ണ്ടാ​ണ് കു​ത്തി​യ​തോ​ട് നി​ല​നി​ൽ​ക്കു​ന്ന​ത്. തോ​ടി​നെ ആ​ശ്ര​യി​ച്ചു മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തു​ന്ന നൂ​റു​ക​ണ​ക്കി​ന് തൊ​ഴി​ലാ​ളി​ക​ൾ തോ​ട്ടി​ൽ പാ​യ​ൽ നി​റ​യു​ന്ന​തോ​ടെ പ​ട്ടി​ണി​യി​ലാ​കും.

കു​ത്തി​യ​തോ​ടി​ന്റെ പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ലു​ള്ള തീ​ര​വാ​സി​ക​ൾ ച​ന്ത​യി​ലും പ​ട്ട​ണ​ത്തി​ലും എ​ത്താ​ൻ ആ​ശ്ര​യി​ക്കു​ന്ന​ത് ജ​ല​ഗ​താ​ഗ​ത​ത്തെ​യാ​ണ്. ഓ​ക്സി​ജ​ന്റെ അ​ള​വ് ജ​ല​ത്തി​ലേ​ക്ക് ക​ട​ന്നു​ചെ​ല്ലു​ന്ന​തി​ന് പാ​യ​ൽ ത​ട​സ്സ​മാ​കു​മ്പോ​ൾ ജ​ല​ജീ​വി​ക​ൾ​ക്കും ദോ​ഷ​ക​ര​മാ​കും. കു​ത്തി​യ​തോ​ട്ടി​ലെ പാ​യ​ൽ നീ​ക്കം ചെ​യ്യാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ProtectionKuthiyathode
News Summary - protection of Kuthiyathode
Next Story