തുറവൂരിൽ വീണ്ടും കുടിവെള്ള പൈപ്പ് പൊട്ടി
text_fieldsമണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് നിർമാണ പ്രവർത്തനം
നടത്തുന്നതിനിടെ തുറവൂരിൽ ജപ്പാൻ കുടിവെള്ള പൈപ്പ്
തകർന്നപ്പോൾ
തുറവൂർ: ദേശീയപാത നിർമാണത്തിനിടെ തുറവൂർ പഞ്ചായത്തോഫീസിന് സമീപം ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പ്രധാന പൈപ്പ് പൊട്ടി. ശനിയാഴ്ച വൈകിട്ട് എസ്കവേറ്റർ ഉപയോഗിച്ച് നിർമാണം നടക്കുന്നതിനിടെയാണ് സംഭവം. അരൂർ, എഴുപുന്ന,
കോടംതുരുത്ത്, കുത്തിയതോട്, തുറവൂർ, പട്ടണക്കാട്, വയലാർ, കടക്കരപ്പള്ളി എന്നീ എട്ട് പഞ്ചായത്തുകളിൽ മൂന്ന് ദിവസം കുടിവെള്ള വിതരണം തടസപ്പെടും. കുറച്ച് ദിവസം മുമ്പും ആലയ്ക്കാപറമ്പിൽ പൈപ്പ് പൊട്ടി ദിവസങ്ങളോളം കുടിവെള്ള വിതരണം തടസ്സപ്പെട്ടിരുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.