കോടികൾ മുടക്കി നിർമിച്ച റോഡ് തകർന്നു
text_fieldsതുറവൂർ: കോടികൾ മുടക്കി നിർമിച്ച റോഡ് തകർന്നു. അന്ധകാരനഴി - പത്മാക്ഷിക്കവല റോഡിൽ പത്മാക്ഷിക്കവലക്ക് പടിഞ്ഞാറു ഭാഗത്തുള്ള വളവിലാണ് റോഡ് പൂർണമായി തകർന്നത്. കേന്ദ്ര റോഡ് ഫണ്ട് ഉപയോഗിച്ച് ഗ്യാരൻറിയോടെ രണ്ടു വർഷം മുമ്പ് പുനർനിർമിച്ച റോഡാണ് തകർന്നത്.
12 കോടി രൂപ ഉപയോഗിച്ചാണ് റോഡ് പുതുക്കിപ്പണിതത്. റോഡിൽ വലിയ ഗർത്തങ്ങൾ രൂപപ്പെട്ടിട്ടുണ്ട്. റോഡ് തകർന്നതിനെ തുടർന്ന് പുറത്ത് വന്ന മെറ്റൽ ചിതറിക്കിടന്ന് നിരവധി അപകടങ്ങളും ഉണ്ടാകുന്നുണ്ട്. റോഡ് തകർന്നതിനെക്കുറിച്ച് അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കണമെന്നും റോഡ് ഉടൻ പുനർ നിർമിക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.