ആംബുലൻസ് കിട്ടാതെ യുവാവ് മരിച്ച സംഭവം: വ്യാപക പ്രതിഷേധം
text_fieldsതുറവൂർ: കൃത്യസമയത്ത് യുവാവിന് ആംബുലൻസ് കിട്ടാതെ മരിച്ച സംഭവത്തിൽ വ്യാപക പ്രതിഷേധം. അരൂർ പഞ്ചായത്ത് 15ാം വാർഡ് നികർത്തിൽ ഇഖ്ബാലിെൻറ മകൻ ഷെഫീക്കാണ് (37) മരിച്ചത്.
അരൂരിൽ അടിയന്തരഘട്ടത്തിൽ ആംബുലൻസ് ലഭ്യമാകാത്ത വിഷയം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും പരിഹാരമുണ്ടായില്ലെന്ന് വാർഡ് മെംബറും പ്രതിപക്ഷ നേതാവുമായ വി.കെ. മനോഹരൻ പറഞ്ഞു.
അരൂർ പഞ്ചായത്തിെൻറ രണ്ട് ആംബുലൻസിൽ ഒരെണ്ണം വിൽക്കുകയും മറ്റൊന്ന് അറ്റകുറ്റപ്പണിക്കായി വർക്ക്ഷോപ്പിൽ കയറ്റിയിരിക്കുകയുമാണ്. പകരം സംവിധാനം ഏർപ്പെടുത്താൻ ഇനിയും പഞ്ചായത്തിന് കഴിഞ്ഞിട്ടില്ല. ആംബുലൻസ് കിട്ടാതെ യുവാവ് മരിക്കാനിടയായ സംഭവം ദൗർഭാഗ്യകരമാണെന്ന് ഐ.എൻ.എൽ ജില്ല ജനറൽ സെക്രട്ടറി ബി.അൻഷാദ് പറഞ്ഞു. വീഴ്ച പരിശോധിക്കുമെന്നും ഇത്തരം പ്രശ്നങ്ങൾ ആവർത്തിക്കാതിരിക്കാൻ കൂട്ടായ പരിശ്രമം വേണമെന്നും സി.പി.ഐ ചന്തിരൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി ചന്ദ്രിക സുരേഷ് പറഞ്ഞു.
നിർഭാഗ്യകരമായ സംഭവമാണെന്ന് മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡൻറ് പി.കെ. ഫസലുദ്ദീൻ പറഞ്ഞു. സംഭവം ഞെട്ടിക്കുന്നതാണെന്ന് പി.ഡി.പി ജില്ല ജോയൻറ് സെക്രട്ടറി ഷാഹുൽ ഹമീദ് പറഞ്ഞു. യുവാവ് മരിക്കാനിടയായത് അന്വേഷിക്കണമെന്ന് ബി.ജെ.പി ജില്ല വൈസ് പ്രസിഡൻറ് സി.എ.പുരുഷോത്തമനും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.