കെ.ടി.ഡി.സി ഹോട്ടലുകളിലെ ശൗചാലയങ്ങൾ വഴിയാത്രികർക്ക് സൗജന്യം
text_fieldsആലപ്പുഴ: േകരള ടൂറിസം ഡെവലപ്മെൻറ് കോർപറേഷെൻറ (കെ.ടി.ഡി.സി) വഴിയോരങ്ങളിലെ ഹോട്ടലുകളിലെ ശൗചാലയങ്ങൾ വഴിയാത്രക്കാർക്ക് 24 മണിക്കൂറും സൗജന്യമായി ഉപയോഗിക്കാം. ആലപ്പുഴയിലെ റിപ്പിൾലാൻഡ് ഹോട്ടലിൽ വെള്ളിയാഴ്ച ആരംഭിക്കുന്ന രാമശ്ശേരി ഇഡ്ഢലി ഫെസ്റ്റിനെക്കുറിച്ച് വിശദീകരിക്കാൻ നടത്തിയ വാർത്തസമ്മേളനത്തിൽ ഡയറക്ടർ കെ.പി. കൃഷ്ണകുമാറാണ് ഇക്കാര്യം അറിയിച്ചത്.
ശൗചാലയംഉപയോഗിക്കാൻ ഭക്ഷണം കഴിക്കണമെന്നില്ല. വൃത്തിയായ ശൗചാലയങ്ങളാണ് കാലഘട്ടത്തിെൻറ ആവശ്യം. ഇതിെൻറ അപര്യാപ്തത സ്ത്രീകളെ സംബന്ധിച്ചിടത്തോളം വളരെയേറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ശുചിത്വം ഉറപ്പുവരുത്താൻ അവസാനമായി ശൗചാലയം വൃത്തിയാക്കിയ സമയം കൃത്യമായി രേഖപ്പെടുത്താൻ സംവിധാനം ഉണ്ടാകും. രാജ്യത്തെ പൊതുമേഖലയിലെ ഏറ്റവും വലിയ ഹോട്ടൽ ശൃംഖലയായ കെ.ടി.ഡി.സി കോവിഡ്കാലത്ത് മിതമായ നിരക്കിൽ ക്വാറൻറീൻ സൗകര്യമൊരുക്കി.
താമരിൻഡ് ഹോട്ടലുകളുടെ റീബ്രാൻഡിങ് വലിയ മാറ്റമാണ് സൃഷ്ടിച്ചത്. മൂന്നാർ, തേക്കടി തുടങ്ങിയിടങ്ങളിെല പ്രീമിയം ഹോട്ടലുകളടക്കം കോർപറേഷെൻറ 72 ഹോട്ടലുകൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തിെൻറ പ്രത്യേകതയും മികച്ച സർവിസുമാണ് ഉപേഭാക്താക്കളെ ആകർഷിക്കുന്നത്. ആലപ്പുഴ ബൈപാസ് തുറക്കുന്നതോടെ യാത്രക്കാരുടെ സൗകര്യം മുൻനിർത്തി ഏതെങ്കിലും ഒരുഭാഗത്ത് പുതിയ റസ്റ്റാറൻറ് ആരംഭിക്കും. വാർത്തസമ്മേളനത്തിൽ തിരുവനന്തപുരം ചൈത്രം ഹോട്ടൽ മാനേജർ പി. അജിത്കുമാറും ആലപ്പുഴ റിപ്പിൾ ലാൻഡ് മാനേജർ പി.എസ്. അനിൽകുമാറും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.