ടൂറിസം പദ്ധതികള്‍ കേരളത്തെ സഞ്ചാരികളുടെ പറുദീസയാക്കും –മുഖ്യമന്ത്രി
text_fieldsആലപ്പുഴ: സര്‍ക്കാര്‍ നടപ്പാക്കുന്ന ടൂറിസം പദ്ധതികള്‍ കേരളത്തെ വിനോദസഞ്ചാരികളുടെ പറുദീസയാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സര്‍ക്കാറിെൻറ 100 ദിന കര്‍മ പരിപാടിയോട് അനുബന്ധിച്ച ടൂറിസം പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. 26 പദ്ധതികളാണ് ഉദ്ഘാടനം ചെയ്തത്. നെഹ്റു ട്രോഫി ഫിനിഷിങ് പോയൻറിലേക്കുള്ള നടപ്പാത, ചുങ്കം -തിരുമല റോഡ് എന്നിവ ഇതിൽപെടുന്നു.
2018ല്‍ ആരംഭിച്ച ചുങ്കം-തിരുമല റോഡ് നിർമാണത്തിനായി 97 ലക്ഷം രൂപയാണ് അനുവദിച്ചത്. എന്നാല്‍, 500 മീറ്റര്‍ നടപ്പാതയുടെ നിര്‍മാണത്തിന് 87 ലക്ഷം മാത്രമാണ് ചെലവായത്. ഇൻറര്‍ലോക് ഉള്‍പ്പെടെ പാകി 400 മീറ്റര്‍ സൗന്ദര്യവത്കരിക്കാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. പിന്നീട് 100 മീറ്റര്‍ കൂടി കൂട്ടുകയായിരുന്നു. ബാക്കി വന്ന തുക സര്‍ക്കാറിലേക്ക് തിരികെ നല്‍കും.
നെഹ്റുട്രോഫി ഫിനിഷിങ് പോയൻറിലേക്കുള്ള നടപ്പാത സൗന്ദര്യവത്കരണത്തിനായി 94 ലക്ഷമാണ് അനുവദിച്ചത്.
പ്രദേശവാസികള്‍ക്ക് നഗരത്തിലേക്ക് എത്താനുള്ള പ്രധാന വഴി കൂടിയാണ് ഇതിലൂടെ സാധ്യമായിരിക്കുന്നത്. ഇത് മഴക്കാലത്ത് വെള്ളപ്പൊക്കം തടയാനും സാധിക്കും.
മന്ത്രി കടകംപള്ളി സുരേന്ദ്രന് അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ ജി. സുധാകരന്, ഡോ. ടി.എം. തോമസ് ഐസക്, എ.എം. ആരിഫ് എം.പി, കലക്ടര്‍ എ. അലക്സാണ്ടര്‍, ടൂറിസം സെക്രട്ടറി റാണി ജോര്‍ജ്, ടൂറിസം ഡയറക്ടര്‍ ബാല കിരണ്‍, ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജി. വേണുഗോപാല്‍, മുനിസിപ്പല്‍ ചെയര്മാന് ഇല്ലിക്കല്‍ കുഞ്ഞുമോന്, ടൂറിസം ഉപ ഡയറക്ടര്‍ അഭിലാഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.