രേഖകളില്ലാതെ യാത്ര; രണ്ട് ഹൗസ്ബോട്ട് പിടികൂടി
text_fieldsആലപ്പുഴ: കായൽദുരന്തം ആവർത്തിക്കുന്നത് തടയാൻ നടത്തിയ പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയ രണ്ട് ഹൗസ്ബോട്ട് പിടികൂടി. ഇതിനൊപ്പം അനധികൃതമായി സവാരി നടത്തിയ ബോട്ടുകൾക്ക് 68,000 രൂപ പിഴ ചുമത്തി.കായലിൽ രേഖകളില്ലാതെ ഓടുന്ന ഹൗസ്ബോട്ടുകൾ പിടികൂടാൻ തുറമുഖ വകുപ്പും ടൂറിസം പൊലീസും ചേർന്ന് പുന്നമടയിൽ നടത്തിയ പരിശോധനയിലാണ് ക്രമക്കേടുകൾ കണ്ടെത്തിയത്.
രണ്ട് ബോട്ടിൽ ഒരെണ്ണം പോർട്ടിന്‍റെ ആര്യാടുള്ള യാർഡിൽ കൊണ്ടിടാനും രണ്ടാമത്തേത്തിന് സ്റ്റോപ് മെമ്മോ നൽകുകയും ചെയ്തു. 21 ബോട്ടിൽ പരിശോധന നടത്തി. വരുംദിവസങ്ങളിലും പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു.
പോർട്ട് ഓഫിസ് ചീഫ് സർവേയർ സെബാസ്റ്റ്യൻ ജോസഫ്, പോർട്ട് കൺസർവേറ്റർ കെ. അനിൽകുമാർ, ടൂറിസം പൊലീസ് എസ്.ഐ പി. ജയറാം, സിവിൽ പൊലീസ് ഓഫിസർമാരായ ശ്രീജ, ആർ. ജോഷിത് എന്നിവർ നേതൃത്വം നൽകി. കായൽസവാരി നടത്തുന്ന പലതും യാത്രക്ക് പറ്റുന്ന ബോട്ടുകളല്ല.
ഭൂരിഭാഗവും രജിസ്ട്രേഷനും ലൈസൻസും ഇല്ലാതെയാണ് ഓടുന്നത്. ഹൗസ്ബോട്ടുകളിൽ സഞ്ചാരികൾക്ക് സുരക്ഷ ഒരുക്കണമെന്ന തുറമുഖ വകുപ്പ് നിർദേശം പാലിക്കാൻ ബോട്ടുടമകൾ മടിക്കുന്നതാണ് അപകടങ്ങൾ ആവർത്തിക്കാൻ കാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.