അനധികൃത സർവിസ് ഹൗസ് ബോട്ട് പിടിച്ചെടുത്തു; 11 എണ്ണത്തിന് പിഴ
text_fieldsആലപ്പുഴ: അനധികൃതമായി സർവിസ് നടത്തിയ ഒരു മോട്ടോർ ബോട്ട് പിടിച്ചെടുത്തു. ക്രമക്കേട് കണ്ടെത്തിയ 11 ഹൗസ് ബോട്ടുകളുടെ ഉടമകൾക്ക് 1,10,000 രൂപ പിഴയടക്കാൻ നോട്ടീസ് നൽകി. രേഖകളില്ലാത്തതിനാൽ പിടിച്ചെടുത്ത മോട്ടോർബോട്ട് തുറമുഖവകുപ്പിെൻറ ആര്യാട് യാർഡിലേക്ക് മാറ്റി. ഇവക്ക് സ്റ്റോപ് മെമ്മോ നൽകി.
തുറമുഖ വകുപ്പും ടൂറിസം പൊലീസും ചേർന്ന് വേമ്പനാട്ട് കായലിൽ ചുങ്കം, പള്ളാത്തുരുത്തി, വിളക്കുമരം, മീനപ്പള്ളി ബോട്ട് ടെർമിനൽ ഭാഗത്ത് തിങ്കളാഴ്ച രാവിലെ 11.30 മുതൽ വൈകീട്ട് നാലുവരെയായിരുന്നു പരിശോധന.
11 ഹൗസ് ബോട്ട്, രണ്ട് മോട്ടോർബോട്ട്, രണ്ട് സ്പീഡ് ബോട്ട് എന്നിവയാണ് പരിശോധിച്ചത്. ഭാഗികമായി ക്രമക്കേടുകൾ കണ്ടെത്തിയ 11 ബോട്ടുകളുടെ ഉടമകൾക്കാണ് പിഴചുമത്തിയത്. പരിശോധനയിൽ മൂന്ന് ബോട്ടിെൻറ എല്ലാരേഖകളും കൃത്യമായിരുന്നു. സ്പീഡ്ബോട്ട് അശ്രദ്ധയോടെ ഓടിച്ച് ചെറുവള്ളങ്ങൾക്ക് അപകടം ഉണ്ടാക്കരുതെന്ന് കർശന നിർദേശം നൽകി.
പോർട്ട് കൺസർവേറ്റർ കെ. അനിൽകുമാർ, ടൂറിസം പൊലീസ് എസ്.ഐമാരായ പി.ആർ. രാജേഷ്, ടി. ജയമോഹൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ബി. പ്രസാദ്, സി.പി.ഒ ആർ. ജ്യോതിഷ് എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി. വരുംദിവസങ്ങളിലും കർശന പരിശോധന നടത്തുമെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.