'ഗൗരിയമ്മയുടെ സ്കൂൾ പഠനകാല ഓർമകൾ മറക്കാനാകാത്ത അനുഭവം'
text_fieldsചേർത്തല: കെ.ആർ. ഗൗരിയമ്മ സ്കൂൾ വിദ്യാർഥിനിയായിരുന്നപ്പോഴുള്ള ഓർമകൾ പങ്കുവെച്ചത് മറക്കാനാകാത്ത അനുഭവമാണെന്ന് യുവകലാകാരൻ അഭിലാഷ് കോടാവേലിൽ.
കെ.ആർ. ഗൗരിയമ്മ എന്ന അതുല്യ പ്രതിഭയെ ചെറുപ്പംമുതൽ മനസ്സിൽ കൊണ്ടുനടന്ന വ്യക്തിയാണ് 43കാരനായ അഭിലാഷ്. ആദ്യമെഴുതിയത് ഗൗരിയമ്മയെക്കുറിച്ച കവിതകളായിരുന്നു. അത് പ്രസിദ്ധീകരിക്കണമെന്ന മോഹവുമായി നടക്കുേമ്പാഴാണ് ഗൗരിയമ്മയെ നേരിൽകാണാൻ അവസരം കിട്ടിയത്.
കവിത ഗൗരിയമ്മയെ കാണിച്ചപ്പോൾ അത് മുഴുവൻ വായിച്ച് കുറെ തിരുത്തലുകൾ നടത്തിയാണ് അഭിലാഷിന് മടക്കിക്കൊടുത്തത്. 2014ൽ ജെ.എസ്.എസ് സംസ്ഥാന സമ്മേളനത്തിൽ അഭിലാഷിന് കവിത ആലപിക്കാനുള്ള അവസരവും കിട്ടി.
പിന്നീടാണ് ഗൗരിയമ്മയെക്കുറിച്ച് ഡോക്യുമെൻററി എടുക്കണമെന്ന ആഗ്രഹമുണ്ടായത്. എറണാകുളം സെൻറ് തെരേസാസ് കോളജിൽ നടന്ന ചടങ്ങിൽ ഗൗരിയമ്മതന്നെ ഡോക്യുമെൻററിയുടെ സ്വിച്ഓൺ നിർവഹിച്ചു. ഡോക്യുമെൻററിയിലെ ബാല്യകാലം ചിത്രീകരിക്കാൻ തുറവൂർ ടി.ഡി സ്കൂളിലെത്തി ക്ലാസ് മുറിയിലെ നടുവിലെ െബഞ്ചിലിരിക്കുമ്പോൾ 73 വർഷംമുമ്പുള്ള അനുഭവങ്ങൾ അഭിലാഷിനോടും കൂടിനിന്നവരോടുമായി ഗൗരിയമ്മ പങ്കുവെച്ചരുന്നു.
ഇത് മറക്കാനാകാത്ത അനുഭവമായിരുന്നുവെന്ന് ഗൗരിയമ്മയുടെ 103ാമത് ജന്മദിനത്തിൽ അഭിലാഷ് പറഞ്ഞു.
ഒരു വർഷത്തോളമെടുത്താണ് ചിത്രീകരണം പൂർത്തിയാക്കിയത്. മൂന്നുലക്ഷത്തോളം രൂപയാണ് ചെലവായത്. 2016 മേയ് 13ന് ആലപ്പുഴ റൈബാൻ ഓഡിറ്റോറിയത്തിൽ നടന്ന ഡോക്യുമെൻററി പ്രദർശനത്തിൽ കോടിയേരി ബാലകൃഷ്ണൻ, ഡോ. തോമസ് ഐസക്, ജി. സുധാകരൻ, സജി ചെറിയാൻ അടക്കമുള്ളവർ പെങ്കടുത്തിരുന്നു. ഇനി ചരിത്രനായിക നങ്ങേലിയെക്കുറിച്ചുള്ള ഡോക്യുമെൻററി പൂർത്തിയാക്കാനുള്ള ഒരുക്ക
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.