വികസനം കാതോർത്ത് വടുതല സർക്കാർ ആയുർവേദ ആശുപത്രി
text_fieldsഅരൂക്കുറ്റി: വികസനം കാതോർത്ത് വടുതല സർക്കാർ ആയുർവേദ ആശുപത്രി. ഏകദേശം 30 വർഷം മുമ്പ് അഞ്ചുകണ്ടം പ്രദേശത്ത് ഒരു സ്വകാര്യവ്യക്തിയുടെ പുരയിടത്തിൽനിന്നായിരുന്നു തുടക്കം. 1995ൽ അത് കൊല്ലംപറമ്പിൽ പുരയിടത്തിലേക്ക് മാറ്റി. ഇപ്പോൾ വടുതല പനയന്തി ഭാഗത്ത് സ്വന്തമായി വാങ്ങിയ 10 സെൻറ് സ്ഥലത്താണ് പ്രവർത്തനം. ഒരു ഡോക്ടറും ഫാർമസിസ്റ്റും അറ്റൻഡറും സ്വീപ്പറും ഉൾപ്പെടെ നാലുപേരാണ് ജീവനക്കാരായുള്ളത്. സ്വീപ്പർപോയ ഒഴിവിലേക്ക് സർക്കാർ ആളെ നിയമിക്കാത്തതിനാൽ പഞ്ചായത്ത് താൽക്കാലികമായി ഒരാളെ നിശ്ചയിച്ചിരിക്കുകയാണ്. അധികാരികൾ കണ്ണ് തുറന്നാൽ അരൂക്കുറ്റിയിലെ സാധാരണക്കാർക്ക് ഏറെ പ്രയോജനകരമായ ആശുപത്രിയായി വികസിപ്പിക്കാം.
പ്രായാധിക്യമുള്ളവർക്ക് അനുയോജ്യമായ ചികിത്സയായതിനാൽ നിത്യേന അമ്പതിലധികം രോഗികൾ എത്തുന്നുണ്ട്. ഇതിനൊപ്പം അനവധി പോരായ്മകളുമുണ്ട്. ഡോക്ടറുടെ പരിശോധനമുറിയിൽ രോഗിയെ കിടത്തി പരിശോധിക്കാനുള്ള സൗകര്യംപോലും ഇല്ല. നിർമാണത്തിെൻറ ന്യൂനതയിൽ ഈർപ്പം തട്ടുന്നതിനാൽ ഔഷധങ്ങൾ കേടാകുന്നുണ്ട്. കുടിവെള്ളം േശഖരിക്കാൻ ടാങ്ക് സംവിധാനമില്ല.
കോവിഡ് മഹാമാരിയെ ചെറുക്കാൻ ധാരാളം പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ഭാരതീയ ചികിത്സ വകുപ്പിെൻറ പ്രതിരോധ പദ്ധതികളായ സ്വാസ്ഥ്യം, സുഖായുക്ഷ്യം, ദേഷജം, പുനർജനി, കിരണം എന്നിവയുണ്ട്. സാധാരണക്കാർക്ക് അത്താണിയായ ആശുപത്രിയുടെ വികസനത്തിന് അധികാരുടെ കണ്ണ് തുറക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.